ഡെറാഡൂണ്‍:  ഉത്തരാഖണ്ഡില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാവുമെന്ന് സര്‍വെ ഫലം. സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ പിന്തള്ളി കോണ്‍ഗ്രസ് അടുത്ത തവണ അധികാരം തിരിച്ചുപിടിക്കുമെന്നാണ് എബിപി സര്‍വെ പറയുന്നത്. 8.2 ശതമാനത്തിന്റെ വോട്ട് ചോര്‍ച്ച സംഭവിക്കുമ്പോള്‍ ബിജെപിയുടെ വോട്ടുവിഹിതം 38.3 ലേക്ക് ചുരുങ്ങും. അതേ സമയം കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 33.5 ശതമാനത്തില്‍ നിന്ന് 7.3 ശതമാനം വര്‍ധിച്ച് 40.8 ശതമാനമാകുമെന്നും സര്‍വെ പറയുന്നു.

അടുത്ത വര്‍ഷം ആദ്യമാണ് ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ് നടക്കുക. 70 അംഗ സഭയില്‍ കോണ്‍ഗ്രസിന് 35 സീറ്റും ബിജെപിക്ക് 27 സീറ്റും കിട്ടിയേക്കാമെന്നാണ് പ്രവചനം. കന്നി അങ്കത്തിനിറങ്ങുന്ന എഎപിക്ക് 9.2 ശതമാനം വോട്ട് ലഭിച്ചേക്കാമെന്നും സര്‍വെ പറയുന്നു. അഞ്ച് സീറ്റ് എഎപിക്ക് പറയുമ്പോള്‍ ബിഎസ്പിക്ക് മൂന്നു സീറ്റ് വരെ ലഭിച്ചേക്കും.

നിലവില്‍ 57 സീറ്റാണ് ബിജെപിക്കുള്ളത്. കോണ്‍ഗ്രസിന് 11 ഉം. ബിജെപിയിലെ ഉള്‍പ്പാര്‍ട്ടി പോരിനെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റി തിരാത് സിങ്ങ് റാവത്തിനെ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയാക്കിയത്.

Content Highlights: AAP may get 5 seats