ഉപതിരഞ്ഞെടുപ്പ് പ്രതിസന്ധിയില്‍; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിങ്ങിന് തുടരാനായേക്കില്ല


Photo Credit: twitter.com|TIRATHSRAWAT

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിങ് റാവത്തുമായി ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്നിട്ടില്ലെങ്കില്‍ ലോക്‌സഭാ അംഗമായ തിരഥ് സിങ്ങിന് നിയമസഭയിലേക്ക് എത്താന്‍ സാധിക്കില്ല. അങ്ങനയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരും. ഈ സാഹചര്യം കണക്കിലെടുത്താണ് ബിജെപി കേന്ദ്ര നേതൃത്വം തിരക്കിട്ട കൂടിയാലോചനകള്‍ നടത്തുന്നത്.

അനിശ്ചിതത്വം തുടരുന്നതിനിടെ ബുധനാഴ്ചയാണ് തിരഥ് സിങിനെ കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും അദ്ദേഹവുമായി മണിക്കൂറുകളോളം ചര്‍ച്ച നടത്തിയിരുന്നു. ഡല്‍ഹിയില്‍ തന്നെ തുടരാനും കേന്ദ്ര നേതൃത്വം തിരഥ് സിങിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് തിരഥ് സിങ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. മുഖ്യമന്ത്രി കസേരയില്‍ തുടരണമെങ്കില്‍ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കണം. ഇതിനുള്ള കാലാവധി സെപ്തംബര്‍ 10ന് അവസാനിക്കും. തിരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് സംസ്ഥാന നിയമസഭയിലേക്ക് ഒരുവര്‍ഷത്തിനകം തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതില്ല. 2022 മാര്‍ച്ചിലാണ് നിയമസഭയുടെ കാലാവധി കഴിയുന്നത്. സംസ്ഥാനത്തെ കോവിഡ് സാഹചര്യവും നിലവില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് വെല്ലുവിളിയാണ്.

തിരഞ്ഞെടുപ്പ് നടത്താനായില്ലെങ്കില്‍ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തേണ്ടി വരും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിന് അനുസരിച്ചായിരിക്കും തിരഥ് സിങിന് മുഖ്യമന്ത്രി കസേരയില്‍ തുടരാനാവുക. ഉത്തരാഖണ്ഡിന് പുറമേ മറ്റു സംസ്ഥാനങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പാര്‍ട്ടിയിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് ത്രിവേന്ദ്ര സിങ് റാവത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് കഴിഞ്ഞ മാര്‍ച്ചില്‍ തിരഥ് സിങ് സ്ഥാനമേറ്റത്. കീറിയ ജീന്‍സ് ധരിക്കുന്നത് സാമൂഹി അധഃപതനത്തിന് ഇടയാക്കും, ഇന്ത്യയെ അമേരിക്ക 200 വര്‍ഷം അടിമകളാക്കി തുടങ്ങിയ വിവാദ പ്രസ്താവനകളെ തുടര്‍ന്ന് തിരഥ് സിങിനെതിരേ ബിജെപി സംസ്ഥാന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു.

content highlights: Uttarakhand Chief Minister TS Rawat's Job Hinges On Bypoll, Rift In BJP Not Helping

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Congress

1 min

'പിണറായിയും കൂട്ടരും അക്രമം നിര്‍ത്തി മാപ്പ് പറയുംവരെ പ്രതിഷേധം'; വമ്പന്‍ പ്രകടനവുമായി കോണ്‍ഗ്രസ്

Jun 25, 2022

Most Commented