
Image: https:||twitter.com|bansidharbhagat
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷന്‍ ബന്‍സിധര്‍ ഭഗത്തിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ബന്‍സിധര്‍ ഭഗത്തിന്റെ മകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
"കഴിഞ്ഞദിവസം കോവിഡ് പരിശോധനയ്ക്ക് വിധേയനായിരുന്നു. പരിശോധനാഫലം പോസിറ്റീവ് ആണ്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ ഞാനുമായി സമ്പര്‍ക്കത്തില്‍ വന്ന ഓഫീസ് ജീവനക്കാരും പാര്‍ട്ടി പ്രവര്‍ത്തകരും ഉടന്‍ കോവിഡ് പരിശോധന നടത്തണം. നിങ്ങളുടെ അനുഗ്രഹത്താല്‍ രോഗമുക്തനായി ഞാന്‍ ഉടന്‍ നിങ്ങളിലേക്കുതന്നെ തിരിച്ചെത്തും", അദ്ദേഹം ട്വീറ്റ് ചെയ്തു.
കോവിഡ് സ്ഥിരീകരിക്കുന്നതിന് അഞ്ച് ദിവസം മുന്‍പ് ഭഗത്തിന്റെ വസതിയില്‍ ബിജെപി പരിപാടി സംഘടിപ്പിച്ചിരുന്നു. തോക്ക് ചൂണ്ടി ഡാന്‍സ് കളിപ്പിച്ചതിന് സസ്പെന്‍ഷനിലായ എം.എല്‍.എ പ്രണവ് സിങ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്ന ചടങ്ങാണ് ആഗസ്റ്റ് 24ന് ഭഗത്തിന്റെ വസതിയില്‍ നടന്നത്. നിരവധി ബിജെപി പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരും കോവിഡ് പരിശോധന നടത്തണമെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.
ബിജെപി അധ്യക്ഷന്‍ ഗുരുതരമായ ശാരീരിക അസ്വസ്ഥതകള്‍ ഇല്ലെന്നും ചികിത്സയിലാണെന്നും ഉപാധ്യക്ഷന്‍ ദേവേന്ദ്ര ഭാസിന് പ്രതികരിച്ചു. യോഗത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും ആന്റിജന്‍ ടെസ്റ്റ് നടത്താനുളള സജ്ജീകരണങ്ങള്‍ പൂര്ത്തിയാക്കിയതായതായും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Uttarakhand BJP president tests Covid-19 positive days after hosting party event
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..