Photo: Screengrab
ന്യൂഡൽഹി: വൈറലായ കുളി ദൃശ്യങ്ങൾ ചർച്ചയായതിന് പിന്നാലെ മറ്റൊരു കുളി വീഡിയോ പങ്കുവെച്ച് ഉത്തർപ്രദേശ് വ്യവസായ മന്ത്രി നന്ദഗോപാൽ ഗുപ്ത. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ വിഐപി സംസ്കാരമില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു മന്ത്രി വീഡിയോ പങ്കുവെച്ചത്.
ഏപ്രിൽ 30-നായിരുന്നു മന്ത്രി പാർട്ടി പ്രവർത്തകന്റെ വീട്ടിൽ വെച്ച് പൈപ്പിനടിയിലിരുന്ന് കുളിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ആദ്യം പങ്കുവെച്ചത്. ബറേലി ജില്ലാ സന്ദർശനത്തിനിടെയായിരുന്നു സംഭവം. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചാ വിഷയമായി മാറുകയും ചെയ്തിരുന്നു. പലരും അഭിനന്ദനവുമായി രംഗത്തെത്തിയപ്പോൾ പരിഹാസവുമായി മറ്റു ചിലർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി വീണ്ടും വീഡിയോ പങ്കുവെച്ചത്.
ശനിയാഴ്ച പങ്കുവെച്ച വീഡിയോയിൽ ആദ്യത്തെ വീഡിയോ പൈപ്പിനടിയിലിരുന്ന് കുളിക്കുന്നതും രണ്ടാമത്തെ വീഡിയോ വസ്ത്രം ധരിച്ച് പുറത്തു പോകാൻ ഒരുങ്ങുന്നതുമായിരുന്നു.
മുൻ സർക്കാരും യോഗി ആദിത്യനാഥ് സർക്കാരും തമ്മിലുള്ള വ്യത്യാസം ഇതാണെന്നും സാധാരണക്കാരും സർക്കാരും തമ്മിൽ അകലമോ വ്യത്യാസമോ ഇല്ലെന്നും അദ്ദേഹം അടിക്കുറിപ്പായി കുറിച്ചു. യോഗി ആദിത്യനാഥ് സർക്കാരിൽ വിഐപി സംസ്കാരമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Content Highlights: Uttar Pradesh Minister's Bathing Video
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..