അസം ഖാൻ| File Photo: PTI
ലഖ്നൗ: സമാജ് വാദി പാര്‍ട്ടി എം.പി. അസം ഖാന് അധ്യക്ഷനായ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയുടെ 70.05 ഹെക്ടര്‍(ഏകദേശം 173 ഏക്കര്‍) ഭൂമി ജില്ലാ ഭരണകൂടം തിരിച്ചുപിടിച്ചു. ഉത്തര്‍ പ്രദേശിലെ രാംപുര്‍ ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി.
മൗലാന മുഹമ്മദ് അലി ജൗഹര്‍ ട്രസ്റ്റിനു കീഴിലാണ് സര്‍വകലാശാല പ്രവര്‍ത്തിക്കുന്നത്. സര്‍വകലാശാലയുടെ ഭൂമി തിരിച്ചുപിടിക്കരുതെന്ന ഹര്‍ജി തിങ്കളാഴ്ച അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ടുപോയത്. 2005-ലാണ് സര്‍വകലാശാലയ്ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയത്. എന്നാല്‍ ചില നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് കണ്ട് ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
നിരവധി കേസുകളില്‍ കുറ്റാരോപിതനായ അസം ഖാനും മകന് അബ്ദുള്ള ഖാനും സീതാപുര്‍ ജില്ലാ ജയിലിലാണുള്ളത്. മൗലാന മുഹമ്മദ് അലി ജൗഹര്‍ ട്രസ്റ്റാണ് സര്‍വകലാശാലയുടെ നടത്തിപ്പുകാര്‍. അസം ഖാന്റെ ഭാര്യ തന്‍സീന്‍ ഫാത്തിമയാണ് ട്രസ്റ്റിന്റെ സെക്രട്ടറി.
ജൗഹര്‍ സര്‍വകലാശാലയുടെ ഏഴുപത് ഹെക്ടറില്‍ അധികം ഭൂമി രാപുര്‍ ജില്ലാ ഭരണകൂടം തിരിച്ചുപിടിച്ചെന്നും ഭൂമി തിരിച്ചുപിടിക്കുന്നതിനെതിരെ നല്കിയ ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നെന്നും സദര്‍ തഹസില്‍ദാര്‍ പ്രമോദ് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പ്രതികരിച്ചു.
content highlights: uttar pradesh government takes back land from university run by sp mp azam khan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..