യോഗി ആദിത്യനാഥ് | ഫോട്ടോ: പി.ടി.ഐ
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി സന്ദേശം. അടിയന്തരസാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഉത്തര്‍പ്രദേശ് പോലീസിന്റെ 112 ടോള്‍ ഫ്രീ നമ്പറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. മുഖ്യമന്ത്രി യോഗിയെ ഉടന്‍ വധിക്കുമെന്നായിരുന്നു സന്ദേശം.
ഞായറാഴ്ച രാത്രി 10.22 ഓടെയാണ് സന്ദേശം ലഭിച്ചത്. സംഭവത്തില്‍ അജ്ഞാതനെതിരെ സുശാന്ത് ഗോള്‍ഫ് സിറ്റി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 506, 507, ഐ.ടി. ആക്ടിലെ 66 വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സന്ദേശത്തിന് പിന്നില്‍ രഹാന്‍ എന്ന് പേരുള്ളയാളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും വധിക്കുമെന്ന് ഭീഷണി സന്ദേശമയച്ച സ്‌കൂള്‍ വിദ്യാര്‍ഥിയെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യു.പിയിലെ മാധ്യമസ്ഥാപനത്തിനായിരുന്നു 16-കാരന്‍ സന്ദേശം അയച്ചത്. ഏപ്രില്‍ മൂന്നിനാണ് ബിഹാര്‍ സ്വദേശിയായ വിദ്യാര്‍ഥി അയച്ച സന്ദേശം, സ്വകാര്യ ടെലിവിഷന്‍ ചാനലിന് ലഭിച്ചത്.
Content Highlights: Uttar Pradesh CM Receives Death Threat


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..