കോവിഡ് സ്ഥിതി വഷളാകുമെന്ന് ട്രംപ്: വൈകാതെ സ്ഥിതി മെച്ചപ്പെടുമെന്നും യു.എസ്‌ പ്രസിഡന്റ്‌


-

വാഷിങ്ടണ്‍: കൊറോണവൈറസ് പ്രതിസന്ധി യുഎസില്‍ മെച്ചപ്പെടുന്നതിന് മുമ്പായി കൂടുതല്‍ വഷളാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ ചില മേഖലകളില്‍ കോവിഡ് പ്രതിരോധം മികച്ച രീതിയില്‍ നടക്കുന്നതായും വൈറ്റ്ഹൗസില്‍ നടത്തിയ പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.

'മറ്റുള്ളവര്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ മെച്ചപ്പെടുന്നതിന് മുമ്പ് ഇത് വളരെ മോശമാകും' രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ കോവിഡ് വ്യാപിക്കുന്നതായും ട്രംപ് അറിയിച്ചു.

മുഖാവരണം ധരിക്കാന്‍ ട്രംപ് അമേരിക്കന്‍ ജനതയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 'ഞാന്‍ എല്ലാവരോടുമായി പറയുന്നു, നിങ്ങള്‍ക്ക് സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാത്തപ്പോള്‍ മാസ്‌ക് ധരിക്കുക. നിങ്ങള്‍ മാസ്‌ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതിന് ചില ഫലങ്ങളുണ്ട്. മാസ്കിന്റെ പ്രയോജനം പരമാവധി നാം ഉപയോഗപ്പെടുത്തണം', ട്രംപ് പറഞ്ഞു.

വൈറസിനെ കൈകാര്യംചെയ്യുക മാത്രമല്ല അത് അവസാനിപ്പിക്കുകയാണ് ലക്ഷ്യം. വാക്‌സിനുകള്‍ വരാന്‍ പോകുന്നു. പലരും വിചാരിച്ചതിനേക്കാളും വേഗത്തിലാണ് വാക്‌സിന്‍ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈറസ് അപ്രത്യക്ഷമാകുമെന്ന വാദവും ട്രംപ് ആവര്‍ത്തിച്ചു.

നിലവില്‍ 141,000 പേരാണ് യുഎസില്‍ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.

Content Highlights: US Virus Crisis To "Get Worse Before It Gets Better-Warns Donald Trump

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented