രാഹുൽ ഗാന്ധി | Photo : PTI
വാഷിങ്ടൺ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരിയാണെന്ന് അമേരിക്ക. അഭിപ്രായ സ്വാതന്ത്ര്യം അടക്കമുള്ള ജനാധിപത്യ മൂല്യങ്ങളിലുള്ള തങ്ങളുടെ പ്രതിബദ്ധത ഇന്ത്യൻ സർക്കാരുമായി പങ്കുവെക്കുന്നുണ്ടെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു.
ഏതൊരു ജനാധിപത്യത്തിന്റേയും അടിത്തറ നിയമത്തോടും നീതിന്യായവ്യവസ്ഥയോടുമുള്ള ബഹുമാനമാണെന്നും ഇന്ത്യൻ കോടതിയിലുള്ള രാഹുൽ ഗാന്ധിയുടെ കേസ് നിരീക്ഷിച്ചു വരികയാണെന്നും വേദാന്ത് പട്ടേൽ പറഞ്ഞു. എന്നാൽ ഇതിനർഥം രാഹുൽ ഗാന്ധിയുടെ കേസിൽ പ്രത്യേക ഇടപെടൽ നടത്തും എന്നല്ലെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2019-ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വര്‍ഷത്തേക്ക് രാഹുലിന് ശിക്ഷ വിധിച്ചിരുന്നു. അപകീര്‍ത്തി കേസില്‍ ലഭിക്കുന്ന പരാമാധി ശിക്ഷയാണ് കോടതി രാഹുലിന് നല്‍കിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാല്‍ അയോഗ്യതയ്ക്ക് കാരണമാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ ലോക്‌സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയത്.
Content Highlights: US Says It's Watching Rahul Gandhi's Case
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..