ന്യൂഡല്‍ഹി: യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തുന്ന കലാപത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ ഇന്ത്യന്‍ പതാകയും. ട്രംപ് അനുകൂല മുദ്രാവാക്യങ്ങള്‍ രേഖപ്പെടുത്തിയ പതാകയുമായി നില്‍ക്കുന്ന പ്രക്ഷോഭകര്‍ക്കിടയിലാണ് ദേശീയ പതാക കാണപ്പെടുന്നത്.
ജനാധിപത്യ നടപടിക്രമങ്ങളെ അട്ടിമറിച്ച സംഭവമെന്ന് ലോകം വിശേഷിപ്പിച്ച കലാപത്തില്‍ ഇന്ത്യന്‍ പതാകയും പ്രത്യക്ഷപ്പെട്ടത് ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്.
എന്നാല്‍ ഇന്ത്യന്‍ പതാകയുമായി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വ്യക്തി ആരാണെന്നോ, രാഷ്ട്രീയ സഖ്യത്തെ കുറിച്ചോ വ്യക്തമല്ല. 'എന്തിനാണവിടെ ഇന്ത്യന്‍ പതാക? തീര്‍ച്ചയായും നമ്മള്‍ പങ്കെടുക്കേണ്ട ഒരു പോരാട്ടമേ അല്ല അത്.' വീഡിയോ ശ്രദ്ധയില്‍ പെട്ട ബി.ജെ.പി. എം.പി. വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
Why is there an Indian flag there??? This is one fight we definitely don’t need to participate in... pic.twitter.com/1dP2KtgHvf
— Varun Gandhi (@varungandhi80) January 7, 2021
യുഎസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് കാപിറ്റോള്‍ മന്ദിരത്തില്‍ ഇത്തരമൊരു പ്രക്ഷോഭമുണ്ടായത്. ലോകനേതാക്കള്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ജനാധിപത്യത്തിന് നേരെയുളള ആക്രമണമെന്നാണ് ഇന്ത്യയുള്‍പ്പടെയുളള രാജ്യങ്ങള്‍ സംഭവത്തെ വിശേഷിപ്പിച്ചത്.
കലാപത്തില്‍ നാലുപേരാണ് മരിച്ചത്. 52 പേരെ അറസ്റ്റ് ചെയ്തു.
Content Highlights:US Riot: Why is Indian flag there asks Varun Gandhi