സാർക് രാജ്യങ്ങളുടെ വീഡിയോ കോൺഫറൻസ്..കടപ്പാട്: ഡി.ഡി.ന്യൂസ്
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ നേരിടുന്നതിനായി സാര്‍ക് രാജ്യങ്ങളുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ചതിന് ഇന്ത്യക്ക് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ പ്രശംസ.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെര്‍ പ്രശംസ അറിയിച്ചത്. കോവിഡ് 19 മഹാമാരിയെ കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്‌തെന്നും സാമൂഹിക സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ആഹ്വാനം ചെയ്‌തെന്നും പെന്റഗണ്‍ അറിയിച്ചു.
നിലവിലുള്ള പ്രാദേശിക സഹകരണവും സൈന്യത്തിലെ സൈനിക ഇടപെടലും പ്രതിരോധ വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംരംഭങ്ങളും ഉള്‍പ്പെടെ പ്രതിരോധ മുന്‍ഗണനകളെ സംബന്ധിച്ചും ചര്‍ച്ച ചെയ്തതായി പെന്റഗണ്‍ കൂട്ടിച്ചേര്‍ത്തു.
സാര്‍ക് രാജ്യങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കൊറോണവൈറസ് ബാധ തടയുന്നതിനുള്ള ഗവേഷണങ്ങള്‍ ഏകോപിപ്പിക്കാന്‍ പൊതുസംവിധാനം ഏര്‍പ്പെടുത്താന്‍ മുന്‍കൈയെടുത്തതിനാണ് ഇന്ത്യയെ എസ്‌പെര്‍ പ്രശംസിച്ചത്. ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹവും അദ്ദേഹം ചര്‍ച്ചയില്‍ പ്രകടിപ്പിച്ചു.
കൊറോണവൈറസ് പ്രതിസന്ധിയെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ചിരുന്ന എസ്‌പെറിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചിരുന്നു.
Content Highlights:US Defense Secretary praises India's SAARC Covid-19 initiative
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..