ഉപഗ്രഹം ബംഗളൂരുവിൽ എത്തിച്ചപ്പോൾ | Photo: Twitter/U.S. Consulate General Chennai
ബെംഗളൂരു: വ്യോമയാന-ബഹിരാകാശ രംഗത്ത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, നാസയും ഐ.എസ്.ആര്‍.ഒയും സംയുക്തമായി വികസിപ്പിച്ച ഉപഗ്രഹവുമായെത്തിയ അമേരിക്കന്‍ വിമാനം ബെംഗളൂരുവില്‍ പറന്നിറങ്ങി. ഐഎസ്ആർഒ, നാസ എന്നീ ബഹിരാകാശ ഏജൻസികള്‍ സംയുക്തമായി വികസിപ്പിച്ച സിന്തറ്റിക് അപ്പറേച്ചര്‍ സാറ്റ്‌ലൈറ്റാണ് സി-17 ചരക്കുവിമാനത്തില്‍ ബംഗളൂരുവില്‍ ഇറക്കിയത്. ഭൂമിയിലെ വിവിധ പ്രകൃതി പ്രതിഭാസങ്ങള്‍ നിരീക്ഷിക്കാനായി തയ്യാറാക്കിയ ഉപഗ്രഹമാണിത്.
ഭൂമിയിലെ ആവാസവ്യവസ്ഥ, ഭൂപ്രതലത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവ നിരീക്ഷിക്കാനും ഭൂകമ്പം, അഗ്നിപര്‍വ്വത സ്‌ഫോടനങ്ങള്‍, സമുദ്രനിരപ്പ് ഉയരൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ഉപഗ്രഹത്തിന് സാധിക്കും. മണ്ണിടിച്ചില്‍- ഉരുള്‍പ്പൊട്ടല്‍ സാധ്യത പഠിക്കാനും ഹിമാലയന്‍ പര്‍വ്വതങ്ങള്‍ നിരീക്ഷിക്കാനുമാണ് ഐ.എസ്.ആര്‍.ഒ. ഈ ഉപഗ്രഹത്തെ ഉപയോഗിക്കുക.
2,800 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഒരു എസ്.യു.വി കാറിന്‍റെ വലിപ്പമാണ് ഉപഗ്രഹത്തിനുണ്ടാവുക. 2024-ല്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിക്കാനാണ് പദ്ധതി.
Content Highlights: US Air Force Plane Brings NASA-ISRO Satellite
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..