ഗുരുഗ്രാം: ചികിത്സയില്‍ കഴിയവെ ആശുപത്രിയ്ക്കുള്ളില്‍ ലൈംഗിക പീഡനത്തിനിരയായി എന്നാരോപിച്ച യുവതി ബോധം തെളിഞ്ഞതോടെ മൊഴി മാറ്റി. അത്യാഹിത വിഭാഗത്തിനുള്ളില്‍ താന്‍ പീഡിപ്പിക്കപ്പെട്ടു എന്നായിരുന്നു 21 കാരിയുടെ പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗുരുഗ്രാം പോലീസ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി ഒക്ടോബര്‍ 24 മുതല്‍ 30 വരെ വെന്റിലേറ്ററിലായിരുന്നു. വെള്ളിയാഴ്ച ബോധം തെളിഞ്ഞതോടെ ആശുപത്രി ജീവനക്കാര്‍ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ ബന്ധുക്കള്‍ നല്കിയ പരാതി യുവതി നിഷേധിച്ചു.
ആംഗ്യങ്ങളും വ്യക്തമല്ലാത്ത മൊഴികളും ഉപയോഗിച്ചാണ് താന്‍ പീഡനത്തിനിരയായതായി യുവതി അച്ഛനെ ധരിപ്പിച്ചത്. ഇക്കാര്യം അറിയിക്കുമ്പോള്‍ യുവതി പൂര്‍ണ ബോധാവസ്ഥയിലായിരുന്നില്ല. സുശാന്ത് ലോക് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും എസിപി ഉഷാ കുണ്ഡു ഒക്ടോബര്‍ 29 ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു.
Police recorded the statement of the woman after improvement in her health. As per CCTV footage and statements by the woman and hospital staff, it has been confirmed that she was not raped: Gurugram Police https://t.co/zgY6RqXS9M
ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്തതില്‍ നിന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍, ബലാത്സംഗം നടന്നതായുള്ള പരാതിയില്‍ കഴമ്പില്ലെന്ന് ശനിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പോലീസ് വ്യക്തമാക്കി. വ്യക്തവും കൃത്യവുമായ മൊഴി നല്കാന് സാധിക്കുന്ന അവസ്ഥയിലല്ല യുവതിയെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച യുവതിയെ സന്ദര്‍ശിച്ച പോലീസ് ഡോക്ടര്‍മാരുമായി നടത്തിയ സംഭാഷണത്തിനൊടുവിലാണ് യുവതിയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്.
Content Highlights: Upon regaining consciousness woman denies allegations of rape in private hospital ICU
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..