ന്യൂഡല്‍ഹി: ഏതാനും വിഭാഗങ്ങളിലെ യു.പി.ഐ ഇടപാടുകളുടെ പരിധി അഞ്ച് ലക്ഷമായി ഉയര്‍ത്തി നാഷണല്‍ പേമെന്റ്സ് കോര്പ്പറേഷന് (NPCI). തിങ്കളാഴ്ച മുതൽ ഇത് പ്രാബല്യത്തില്‍ വന്നു. ഉയര്‍ന്ന തുകയുടെ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ നടപടി.
സ്റ്റാൻഡേർഡ് യു.പി.ഐ ഇടപാടുകൾക്ക് ഒരു ലക്ഷം രൂപയായിരുന്നു ഇതുവരെയുള്ള പരിധി. അതേസമയം, ക്യാപിറ്റൽ മാർക്കറ്റ്, ഇൻഷുറൻസ് തുടങ്ങിയ ഇടപാടുകൾക്ക് രണ്ടുലക്ഷവും. എന്നാൽ, ഓഗസ്റ്റ് 24-ലെ നാഷണല്‍ പേമെന്റ്സ് കോര്പ്പറേഷന് സർക്കുലർ പ്രകാരം, നികുതി ഇടപാടുകൾ, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനം, ഐ.പി.ഒ തുടങ്ങിയ ഇടപാടുകൾക്ക് പരിധി അഞ്ച് ലക്ഷമായിരിക്കും.
ഈ രീതിയിലുള്ള ഇടപാടുകളുടെ വർധിച്ചുവരുന്ന ജനപ്രീതിയാണ് പരിധി ഉയർത്താനുള്ള എൻ.പി.സി.ഐ.യുടെ തീരുമാനത്തിനുപിന്നിൽ. ബാങ്കുകൾ, പേയ്മെന്റ് സേവന ദാതാക്കൾ, യു.പി.ഐ. ആപ്പുകൾ എന്നിവയോട് പുതിയ ഇടപാട് പരിധികൾ ഉൾക്കൊള്ളാകുന്ന രീതിയിലേക്ക് അപ്ഡേഷനുകൾ മെച്ചപ്പെടുത്തണമെന്ന് കോര്പ്പറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: UPI Transaction Limit Increased To ₹ 5 Lakh
Published: 16 Sept 2024, 05:15 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented