സ്വയം പണയപ്പെടുത്തി ഗെയിം കളിച്ചു, ജയിച്ചയാള്‍ യുവതിയെ 'സ്വന്തമാക്കി'; പരാതിയുമായി ഭര്‍ത്താവ്


Photo: Pixabay

ലഖ്‌നൗ: പന്തയംവച്ച് ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം മുഴുവന്‍ നഷ്ടമായതോടെ സ്വയം പണയപ്പെടുത്തി ഗെയിം കളി തുടര്‍ന്ന് യുവതി. അതിലും പരാജയപ്പെട്ടതോടെ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമ യുവതിയെ 'സ്വന്തമാക്കി'. സ്വന്തം ഭാര്യ വീട്ടുടമയ്‌ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയ വിവരമറിഞ്ഞ് ജോലിസ്ഥലത്തുനിന്ന് ഭര്‍ത്താവ് നാട്ടിലെത്തി പോലീസില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലുള്ള നാഗര്‍ കോട്ട്വാലിയിലാണ് സംഭവം. രണ്ട് കുട്ടികളുടെ അമ്മയായ യുവതിയാണ് ഓണ്‍ലൈന്‍ഗെയിം കളിച്ച് കെണിയില്‍പ്പെട്ടതെന്നാണ് പോലീസ് പറയുന്നത്.

ലുഡോ ഗെയിമിന് അടിമയായിരുന്ന യുവതി വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമയുമായി സ്ഥിരം പന്തയംവച്ച്ഗെയിം കളിക്കാറുണ്ടായിരുന്നു. ജയ്പുരില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് അയച്ചുകൊടുക്കുന്ന പണമുപയോഗിച്ചാണ് ഗെയിം കളിച്ചിരുന്നത്. വീട്ടുടമയോട് പന്തയംവച്ച് കൈയിലുണ്ടായിരുന്ന പണം മുഴുവന്‍ നഷ്ടമായി. ഇതോടെ സ്വയം പണയപ്പെടുത്തി ഗെയിം കളി തുടര്‍ന്നു. എന്നാല്‍ വീണ്ടും പരാജയപ്പെട്ടതോടെ യുവതി വീട്ടുടമയോടൊപ്പം ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവിച്ചതെല്ലാം യുവതി ഭര്‍ത്താവിനോട് ഫോണ്‍ വിളിച്ചു പറയുകയും ചെയ്തു. ഇതോടെ ജോലിസ്ഥലത്തുനിന്ന് മടങ്ങിയെത്തിയ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. സംഭവം ഭര്‍ത്താവ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്.

തന്റെ വീട്ടിലേക്ക് തിരിച്ചുവരാന്‍ പല തവണ ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ലെന്ന് ഭര്‍ത്താവ് പറയുന്നു. ആറുമാസം മുമ്പാണ് യുവതിയും ഭര്‍ത്താവും നാഗര്‍ കോട്ട്വാലിയിലെ ദേവ്കാളിയില്‍ വാടകയ്ക്ക് വീടെടുത്ത് താമസം തുടങ്ങിയത്. ഭര്‍ത്താവ് ജയ്പുരിലാണ് ജോലി ചെയ്തിരുന്നത്. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

Content Highlights: up woman bets self in game of ludo after running out of money; loses to landlord


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented