ന്യൂഡല്‍ഹി: യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. യുപിയില്‍ ക്രിമിനലുകള്‍ വിലസുകയാണെന്നും അവര്‍ക്ക് അധികാര കേന്ദ്രങ്ങളുടെ സംരക്ഷണം ലഭിക്കുന്നുവെന്നും അവര്‍ ട്വിറ്ററിലൂടെ ആരോപിച്ചു.
ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജവാന്മാര്‍ക്കുമാണ് അതിന്റെയെല്ലാം വില നല്‍കേണ്ടിവരുന്നത്. രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ യു.പി ഒന്നാം സ്ഥാനത്തെത്തി. സംസ്ഥാനത്ത് ഓരോ ദിവസവും 12-ഓളം പേരാണ് കൊല്ലപ്പെടുന്നത്. 2016 നും 18 നുമിടെ കുട്ടികള്‍ക്കെതിരായ കൊലപാതകങ്ങളില്‍ സംസ്ഥാനത്ത് 24 ശതമാനം വര്‍ധന രേഖപ്പെടുത്തി.
യുപി മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും കണക്കുകളെല്ലാം മറച്ചുവെക്കുകയാണ്. മറ്റൊന്നിനും അവര്‍ക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണ്. രാജ്യത്തെ ദളിത് വിഭാഗക്കാര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ മൂന്നിലൊന്നും യുപിയിലാണ് നടക്കുന്നത്.
2016 - 18 കാലത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ യുപിയില്‍ 21 ശതമാനം വര്‍ധിച്ചു. എന്നാല്‍ സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ കുറവാണെന്നാണ് യു.പി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ക്രമസമാധാന തകര്‍ച്ചയ്ക്ക് പരിഹാരം കാണാതെ കണക്കുകള്‍ മറച്ചുവെക്കാനാണ് യുപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു.
കാന്‍പൂരില്‍ ഒരു ഡിവൈഎസ്പി ഉള്‍പ്പെടെ എട്ട് പോലീസുകാരെ കൊടും കുറ്റവാളി വികാസ് ദുബെയുടെ സംഘം വെടിവച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് യുപി സര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശം.
Content Highlights: UP tops list for murder incidents in India for 3 years: Priyanka Gandhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..