ലഖ്‌നൗ : ഒരു വെടിവെപ്പുപോലും ഉണ്ടായില്ലെന്ന യു.പി. പോലീസ് വാദത്തെ തള്ളി റിവോള്‍വറുമായി നടന്നുനീങ്ങുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ. കഴിഞ്ഞ ദിവസം കാണ്‍പൂരില്‍ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതിനിടയില്‍ എടുത്ത വീഡിയോ ആണ് ഇതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുരക്ഷാ കവചവും, ഹെല്‍മെറ്റും ധരിച്ച ഒരു പോലീസ് ഉദ്യോഗസ്ഥര്‍ റിവോള്‍വറും ലാത്തിയുമായി പ്രതിഷേധക്കാര്‍ക്ക് നേരെ നടന്നുനീങ്ങുന്നതും വെടിയുതിര്‍ക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. 

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ പതിനെട്ട് പേരാണ് ഉത്തര്‍പ്രദേശില്‍ മരിച്ചത്. ഇവരില്‍ പലര്‍ക്കും വെടിയുണ്ടയേറ്റ പരിക്കുകള്‍ ഉള്ളതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റമുട്ടലിനിടിയിലെ തിക്കിലും തിരക്കിലും പെട്ടാണ് ഇവര്‍ മരിച്ചതെന്നാണ് പോലീസ് ഭാഷ്യം. പ്രതിഷേധക്കാരില്‍ പലരും നാടന്‍ തോക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇവരുടെ ആക്രമണത്തില്‍ 57 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. 

പ്രതിഷേധങ്ങളില്‍ ഒരു ബുള്ളറ്റുപോലും പോലീസ് ഉതിര്‍ത്തിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് പോലീസ് മേധാവിയായ ഒ.പി.സിങ് മാധ്യമങ്ങളോട് പറഞ്ഞത്. ശൂന്യമായ 400 തിരകള്‍ യുപിയില്‍ നിന്ന് കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു. പ്രതിഷേധത്തിനെത്തുന്നവര്‍ തോക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. - ഉത്തര്‍പ്രദേശിലെ പോലീസ് ഉദ്യോഗസ്ഥന്‍ പ്രവീണ്‍ കുമാര്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളില്‍ 236 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ

 

Content Highlights: UP police man opend fire in Kanpur