യോഗി ആദിത്യനാഥ് | Photo: ANI
വാരണാസി: യോഗി ആദിത്യ നാഥിന്റെ ഭരണത്തിന്‍ കീഴില്‍ ഉത്തര്‍പ്രദേശ് 'എക്‌സ്പ്രസ് പ്രദേശ്' ആയി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വരാണസി- പ്രയാഗ് രാജ് ആറുവരി ദേശീയപാത ജനങ്ങള്‍ക്ക് തുറന്നുകൊടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് തുറന്നുകൊടുത്ത റോഡ് പ്രയാഗ് രാജിലെയും കാശിയിലെയും ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കാശി -പ്രയാഗ് രാജ് യാത്ര ചെയ്യുന്നവര്‍ നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. റോഡിന്റെ വീതി കൂട്ടുന്നത് പ്രശ്‌നം അവസാനിപ്പിക്കുക മാത്രമല്ല അത് കുഭമേളയുടെ സമയത്ത് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രദേശത്തെ വികസനപ്രക്രിയകളെ കുറിച്ച് സംസാരിക്കുമ്പോഴാണ് ഉത്തര്‍പ്രദേശിലുണ്ടായ വികസനത്തെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.
'2017-ല്‍ ഉത്തര്‍പ്രദേശിലെ അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥിതി എന്തായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ യോഗിജി മുഖ്യമന്ത്രിയായ ശേഷം അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗത വര്‍ധിച്ചു. ഇന്ന് യുപി അറിയിപ്പെടുന്നത് എക്‌സ്പ്രസ് പ്രദേശ് എന്നാണ്.' പ്രധാനമന്ത്രി പറഞ്ഞു. ഖജുരിയില്‍ നടന്ന ചടങ്ങില്‍ യുപി മുഖ്യമന്ത്രി ആദിത്യനാഥും പങ്കെടുത്തിരുന്നു. 2017-ലാണ് യോഗി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.
Content Highlights: UP now known as Express Pradesh says PM Modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..