ലഖ്‌നൗ: ശുചിത്വത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ക്കു പിന്നാലെ ഓഫീസ് വൃത്തിയാക്കാന്‍ സ്വയം ചൂലെടുത്ത് യു.പി. മന്ത്രി.  യോഗി സര്‍ക്കാരിലെ വനം-പരിസ്ഥിതി, ജലവിഭവം, ഭൂവികസനം സഹമന്ത്രിയായ ഉപേന്ദ്ര തിവാരിയാണ് ഓഫീസും പരിസരവും സ്വന്തമായി തൂത്തുവാരി സെക്രട്ടേറിയറ്റ് ജീവനക്കാരെ ഞെട്ടിച്ചത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാനമേറ്റതിന് പിന്നാലെ ജോലി സ്ഥലങ്ങള്‍ വൃത്തിയോടെ സൂക്ഷിക്കണമെന്ന് സര്‍ക്കാര്‍ ജീവനക്കാരോട് നിര്‍ദേശിച്ചിരുന്നു. പ്രതിവര്‍ഷം 100 മണിക്കൂറെങ്കിലും ശുചിത്വപരിപാടികള്‍ക്കായി മാറ്റിവെയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

up minister groom

ജീവനക്കാര്‍ നോക്കിനില്‍ക്കേ ഓഫീസും ഇടനാഴിയും ചൂലിന് അടിച്ചുവാരുന്ന തിവാരിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായി.