പ്രതീകാത്മകചിത്രം| Photo: Mathrubhumi
ന്യൂഡല്‍ഹി: യുപിയില്‍ പെണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ഗാസിയാബാദ് സ്വദേശിയായ വികാസാണ് അറസ്റ്റിലായത്. കൊലപാതകത്തിന് മുമ്പ് എങ്ങനെ കൊലപാതകം നടത്താമെന്ന് ഇയാൾ ഗൂഗിളിൽ തിരയുകയും ചെയ്തു. കവര്‍ച്ചാശ്രമത്തിനിടെ ഭാര്യ സോണിയ കൊല്ലപ്പെട്ടു എന്നായിരുന്നു ഇയാള്‍ പോലീസിനോടു പറഞ്ഞിരുന്നത്.
സംശയം തോന്നിയ പോലീസ് വികാസിനെ ചോദ്യം ചെയ്യുകയും ഇയാളുടെ ഫോൺ പരിശോധിക്കുകയും ചെയ്തു. ഇതിൽ നിന്നാണ് ഇയാളും പെണ്‍സുഹൃത്തും കുറ്റക്കാരാണെന്ന് പോലീസ് കണ്ടെത്തിയത്. കൂടാതെ കൊലപാതകം എങ്ങനെ ആസൂത്രണം ചെയ്യാമെന്നുള്ള വിവരങ്ങള്‍ ഇയാള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതായും പോലീസ് കണ്ടെത്തി. കൂടാതെ ഓണ്‍ലൈനില്‍ ഇയാള്‍ വിഷം വാങ്ങാനും ശ്രമം നടത്തിയിട്ടുണ്ട്.
വികാസിന്റെ വിവാഹേതര ബന്ധങ്ങളെ ചോല്ലി ഇയാളും ഭാര്യയും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു എന്ന് പോലീസ് പറയുന്നു. വികാസിനെ അറസ്റ്റു ചെയ്തുവെന്നും പെണ്‍സുഹൃത്ത് ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.
Content Highlights: up man kill wife along with girlfriend
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..