പ്രതീകാത്മകചിത്രം| Photo: AFP
ലഖ്‌നൗ: ഹിന്ദുദൈവങ്ങളുടെ ചിത്രമുള്ള കടലാസില്‍ കോഴിയിറച്ചികൊണ്ടുള്ള വിഭവം പൊതിഞ്ഞുനല്‍കിയ ഭക്ഷണശാലാ ഉടമ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ സംഭാല്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. താലിബ് ഹുസൈന്‍ എന്നായാളെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്.
മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയിന്മേലാണ് ഹുസൈനെ അറസ്റ്റ് ചെയ്തത്. കൂടാതെ, അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കത്തികൊണ്ട് ആക്രമിച്ചെന്ന കുറ്റവും ഹുസൈനുമേല്‍ ചുമത്തിയിട്ടുണ്ട്.
കോഴിയിറച്ചികൊണ്ടുള്ള വിഭവം, ഹിന്ദുദേവന്റെയും ദേവിയുടെയും ചിത്രമുള്ള കടലാസില്‍ പൊതിഞ്ഞാണ് ഹുസൈന്‍ വില്‍പന നടത്തിയതെന്നും ഇതിലൂടെ തങ്ങളുടെ മതവികാരം വ്രണപ്പെട്ടുവെന്നും ചിലർ പരാതി നല്‍കിയതായി പോലീസ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടു പറഞ്ഞു. തുടര്‍ന്ന് പോലീസ് സംഘം കടയിലെത്തിയപ്പോള്‍ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ഹുസൈന്‍ കത്തികൊണ്ട് ആക്രമിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ, 295 എ, 307 എന്നീ വകുപ്പുകളാണ് ഹുസൈനുമേല്‍ ചുമത്തിയിരിക്കുന്നത്.
Content Highlights: up man arrested for selling chicken on paper having photos of hindu gods


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..