പ്രതീകാത്മകചിത്രം | Photo : PTI
മഥുര: ഇന്ത്യന്‍ റെയില്‍വേക്കെതിരെ അഭിഭാഷകനായ തുംഗ്‌നാഥ് ചതുര്‍വേദി നിയമപോരാട്ടം നടത്തിയത് അഞ്ചോ പത്തോ കൊല്ലമല്ല. 21 വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവില്‍ തനിക്കനുകൂലമായി വിധി വന്നതിന്റെ ആഹ്‌ളാദത്തിലാണ് അദ്ദേഹമിപ്പോള്‍. 1999-ല്‍ തുംഗ്‌നാഥില്‍ നിന്ന് റെയില്‍വെ 20 രൂപ അധികചാര്‍ജായി ഈടാക്കിയിരുന്നു. അധികമായി ഈടാക്കിയ 20 രൂപയും 21 കൊല്ലക്കാലത്തേക്ക് 12 ശതമാനം വാര്‍ഷികപലിശയും പരാതിക്കാരന്‍ നേരിട്ട അസൗകര്യത്തിന് 15,000 രൂപ നഷ്ടപരിഹാരമായും റെയില്‍വേ നല്‍കണമെന്നാണ് ഉപഭോക്തൃ ഫോറത്തിന്റെ ഉത്തരവ്.
1999 ഡിസംബര്‍ 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗാലി പാര്‍പാഞ്ച് സ്വദേശിയായ തുംഗ്‌നാഥ് മുറാദാബാദിലേക്ക് പോകാനായി മഥുര കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നിന്ന് രണ്ട് ടിക്കറ്റുകളെടുത്തു. ഒരു ടിക്കറ്റിന് 35 രൂപയായതിനാല്‍ 70 രൂപയാണ് തുംഗ്‌നാഥ് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹത്തില്‍ നിന്ന് 90 രൂപയാണ് ബുക്കിങ് ക്ലര്‍ക്ക് ഈടാക്കിയത്. 20 രൂപ തിരികെ ആവശ്യപ്പെട്ടെങ്കിലും ബുക്കിങ് ക്ലര്‍ക്ക് തുക മടക്കി നല്‍കാന്‍ തയ്യാറായില്ല. ട്രെയിന്‍ സ്റ്റേഷനിലെത്തിയതിനെ തുടര്‍ന്ന് തുംഗ്‌നാഥ് മുറാദാഹാദിലേക്ക് യാത്രയാവുകയും ചെയ്തു.
പിന്നീട് അദ്ദേഹം ഉപഭോക്തൃഫോറത്തില്‍ പരാതി നല്‍കി. നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ ഗൊരഖ്പുര്‍ ജനറല്‍ മാനേജരേയും മഥുര കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ ബുക്കിങ് ക്ലര്‍ക്കിനേയും എതിര്‍കക്ഷികളാക്കിയായിരുന്നു പരാതി നല്‍കിയത്. കേസ് 21 കൊല്ലം നീണ്ടുപോയെങ്കിലും നിയമത്തില്‍ താനര്‍പ്പിച്ച വിശ്വാസം തനിക്ക് അനുകൂലവിധിയായെത്തിയതില്‍ ഈ അഭിഭാഷകന്‍ സന്തുഷ്ടനാണ്. നീതിക്ക് വേണ്ടി ഏറെക്കാലം കാത്തിരിക്കേണ്ടി വന്നെങ്കിലും അന്യായത്തിനെതിരെ വിധി വന്നതില്‍ സംതൃപ്തനാണെന്ന് തുംഗ്‌നാഥ് പ്രതികരിച്ചു. തുംഗ്‌നാഥിന്റെ കുടുംബാഗങ്ങളും അയല്‍വാസികളും വിധിയില്‍ സന്തോഷം പ്രകടിപ്പിച്ചു.
Content Highlights: UP Lawyer, Railways, After 21 years He Won


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..