രക്തത്തിനു പകരം മുസംബി ജ്യൂസ് കയറ്റിയ സംഭവം; ആശുപത്രി ഇടിച്ചുനിരത്തുമെന്നു കാണിച്ച് നോട്ടീസ്


പ്ലാസ്മ എന്നെഴുതിയ ബാഗില്‍ മുസംബി ജ്യൂസില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയ ശേഷമാണ് രോഗിക്ക് ഡ്രിപ്പിട്ട് നല്‍കിയത്. ഇതിന് ശേഷം രോഗിയുടെ നില വഷളായതായി ബന്ധുക്കള്‍ ആരോപിച്ചു. പ്രയാഗ് രാജിലെ ഗ്ലോബല്‍ ആശുപത്രി ആന്‍ ട്രോമ സെന്ററിലാണ് സംഭവം നടന്നത്.

ആശുപത്രി സീൽ ചെയ്യുന്നു, ഓറഞ്ച് ജ്യൂസ് | Photo: ANI, https://twitter.com/VedankSingh

ലഖ്‌നൗ: ഡെങ്കിപ്പനി ബാധിച്ചയാള്‍ക്ക് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍ കുത്തിവെക്കുന്നതിനു പകരം പഴച്ചാര്‍ കയറ്റിയ സംഭവത്തില്‍ ആശുപത്രി ഇടിച്ചുനിരത്തുമെന്ന് കാട്ടി നോട്ടീസ്. പ്രയാഗ് രാജിലെ ഗ്ലോബൽ ഹോസ്പിറ്റൽ ആൻഡ് ട്രോമ സെന്ററിന്‍റെ കെട്ടിടം നിർമിച്ചിരിക്കുന്നത് അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊളിച്ചുനീക്കാൻ നോട്ടീസ് നൽകിയിരിക്കുന്നത്. കെട്ടിടം അനുമതിയില്ലാതെയാണ് പണിതിരിക്കുന്നതെന്നും വെള്ളിയാഴ്ചക്കുള്ളിൽ എല്ലാം ഒഴിപ്പിക്കണമെന്നും നോട്ടീസിൽ പറയുന്നു.

ചികിത്സാ പിഴവ് സംബന്ധിച്ച പ്രാഥമിക അന്വേഷണത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നു. നിലവിൽ ഇവിടെ രോഗികളൊന്നും ഇല്ല. ഈ വർഷം തുടക്കത്തിൽ തന്നെ ആശുപത്രി കെട്ടിടം പൊളിച്ചുനീക്കാനുള്ള നോട്ടീസ് നൽകിയിരുന്നുവെന്നും ഇപ്പോള്‍ നല്‍കിയ നോട്ടീസിൽ പറയുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല.32-കാരനായ പ്രദീപ് പാണ്ഡെയാണ് ചികിത്സാ പിഴവുമൂലം മരിച്ചത്. പ്ലാസ്മ എന്നെഴുതിയ ബാഗിലുണ്ടായിരുന്ന മുസംബി ജ്യൂസില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയ ശേഷമാണ് രോഗിക്ക് ഡ്രിപ്പിട്ട് നല്‍കിയത്. ഇതിന് ശേഷം രോഗിയുടെ നില വഷളായതായി ബന്ധുക്കള്‍ ആരോപിച്ചു. പ്രയാഗ് രാജിലെ ഗ്ലോബല്‍ ആശുപത്രി ആന്‍ഡ് ട്രോമ സെന്ററിലാണ് സംഭവം നടന്നത്. രോഗിയുടെ നില വഷളായതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെവെച്ചാണ് രോഗി മരിച്ചത്. ഇയാള്‍ക്ക് നല്‍കിയത് പ്ലാസ്മ ബാഗില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത മുസംബി ജ്യൂസാണെന്ന് രണ്ടാമത്തെ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കണ്ടെത്തിയത്.

അതേസമയം, രോഗിയുടെ പ്ലേറ്റ്‌ലെറ്റ് കൗണ്ട്‌ വളരെ താഴ്ന്നുപോയതോടെ ബന്ധുക്കളോട് ബ്ലഡ് പ്ലേറ്റ്‌ലെറ്റ് സംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അവരാണ് പ്ലേറ്റ്‌ലെറ്റ് പുറത്തുനിന്ന് വാങ്ങികൊണ്ടുവന്നതെന്നും ആരോപണ വിധേയരായ ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.

ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് പ്ലേറ്റ്‌ലെറ്റിന്‍റെ അഞ്ച് യൂണിറ്റുകളാണ് ബന്ധുക്കള്‍ കൊണ്ടുവന്നത്. മൂന്ന് യൂണിറ്റ് നല്‍കിയതോടെ രോഗി പ്രതികരിച്ചു തുടങ്ങി. ഇതോടെ പ്ലേറ്റ്‌ലെറ്റ് നല്‍കുന്നത് തങ്ങള്‍ നിര്‍ത്തിയെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

Content Highlights: UP Hospital Accused Of Mosambi Juice In IV Drip Faces Bulldozer Threat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented