വരാണസിയിൽ നിന്നുള്ള കാഴ്ച |ഫോട്ടോ:ANI
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആകെയുള്ള 75 ജില്ലകളില്‍ 50 ജില്ലകളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ പത്തു ജില്ലകളില്‍ നിലവിലെ സജീവ കേസുകള്‍ പൂജ്യമാണെന്നും യുപി അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഘാള്‍ പറഞ്ഞു.
ആളുകള്‍ ജാഗ്രതപാലിക്കണമെന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അലീഗഢ്, അമേഠി, ചിത്രകൂട്ട്, ഇതാ, ഫിറോസാബാദ്, ഹത്രാസ്, മിര്‍സാപുര്‍, പിലിഭിത്, പ്രതാപ്ഗഢ് എന്നീ ജില്ലകളിലാണ് ഒരു കോവിഡ് രോഗി പോലും ചികിത്സയിലില്ലാത്തത്.
ഉത്തര്‍പ്രദേശില്‍ 24 മണിക്കൂറില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് ആകെ 58 പേര്‍ക്കാണ്. 49 പേര്‍ രോഗമുക്തരുമായി 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവില്‍ സംസ്ഥാനത്താകെ 593 സജീവ കേസുകളാണ് ഉള്ളതെന്നും യുപി സര്‍ക്കാര്‍ അറിയിച്ചു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..