അവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാനുള്ള നടപടിക്ക് തുടക്കമിട്ട് യു.പി സര്‍ക്കാര്‍


1 min read
Read later
Print
Share

ലഖ്‌നൗ: കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ അവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അവശ്യ സാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ 12,000 വാനുകളും ഇ - റിക്ഷകളും ഉന്തുവണ്ടികളും സര്‍ക്കാര്‍ നിരത്തിലിറക്കി. ജനങ്ങള്‍ക്ക് അവശ്യ വസ്തുക്കള്‍ കൃത്യമായി ലഭിക്കുന്നുണ്ടോ എന്നകാര്യം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടാണ് നിരീക്ഷിക്കുന്നതെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനാശ് അശ്വതി മാധ്യമങ്ങളോട് പറഞ്ഞു.

മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മുന്നില്‍ ജനങ്ങള്‍ തിക്കും തിരക്കും ഉണ്ടാക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കും. മരുന്ന് കടകള്‍ക്ക് മുന്നില്‍ പ്രത്യേക അകലത്തില്‍ വരകള്‍ വരച്ച് തുടങ്ങിയിട്ടുണ്ട്.

ഗ്രാമിണ മേഖലകളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക ഹെല്‍പ്പ് ലൈന്‍ സംവിധാനമുണ്ട്.

ജനങ്ങള്‍ റോഡിലടക്കം തുപ്പുന്നത് ഒഴിവാക്കാന്‍ പാന്‍ മസാലയ്ക്കും ഗുഡ്കയ്ക്കും പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ആറു മുതല്‍ രാത്രി 11 വരെ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ലഖ്‌നൗ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. ലഖ്‌നൗവിലെ ഡെിക്കല്‍ ഷോപ്പുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേിച്ചിട്ടുണ്ട്.

Content Highlights: UP government begins doorstep delivery of food items

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Basangouda Patil Yatnal

1 min

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്‌റുവല്ല, ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടത് നേതാജിയെ ഭയന്ന്- BJP നേതാവ്

Sep 28, 2023


rahul gandhi

1 min

പോരാട്ടം രണ്ട് ആശയങ്ങള്‍ തമ്മില്‍, ഒരു ഭാഗത്ത് ഗാന്ധിജി മറുഭാഗത്ത് ഗോഡ്‌സെ- രാഹുല്‍ഗാന്ധി

Sep 30, 2023


manipur

1 min

'ജനരോഷം കത്തുന്നു'; സ്വന്തം സര്‍ക്കാരിനെ കുറ്റപ്പെടുത്തി നഡ്ഡയ്ക്ക് മണിപ്പുര്‍ ബിജെപിയുടെ കത്ത്

Sep 30, 2023


Most Commented