യുപിയിൽ കോണ്‍ഗ്രസിന്‍റെ തകർച്ച അതിദയനീയം; 97% സ്ഥാനാർഥികൾക്കും കെട്ടിവെച്ച കാശുപോലും കിട്ടിയില്ല


പ്രിയങ്കാ ഗാന്ധി, രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി | Photo: PTI

ലഖ്​നൗ: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പരാജയമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു കാലത്ത് കോൺഗ്രസിന്റെ തട്ടകമായിരുന്ന ഉത്തർപ്രദേശിൽ ഇത്തവണ മത്സരിച്ച 97 ശതമാനം സ്ഥാനാർഥികൾക്കും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. കിട്ടിയതാകട്ടെ വെറും 2.4 ശതമാനം വോട്ടും.

399 സ്ഥാനാർഥികളായിരുന്നു കോൺഗ്രസിന് വേണ്ടി ഉത്തർപ്രദേശിൽ മത്സരിച്ചത്. ഇതിൽ 387 പേർക്കും കെട്ടിവെച്ച കാശ് നഷ്ടമായി. ഉത്തർപ്രദേശിൽ വെറും രണ്ട് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാൻ സാധിച്ചത്. വെറും 33 സീറ്റുകളിൽ മത്സരിച്ച എസ്.പിയുടെ സഖ്യകക്ഷിയായ ആർഎൽഡിയ്ക്ക് 2.9 ശതമാനമാണ് വോട്ട് ലഭിച്ചത്, കോൺഗ്രസിനേക്കാള്‍ കൂടുതലാണിത്.

കെട്ടിവെച്ച കാശ് നഷ്ടപ്പെട്ട മറ്റൊരു പാർട്ടി മുൻ മുഖ്യമന്ത്രി മായാവതിയുടെ ബഹുജൻ സമാജ്വാദി പാർട്ടിയാണ്. 403 സീറ്റുകളിൽ മത്സരിച്ച ബി.എസ്.പിയുടെ 290 സ്ഥാനാർഥികൾക്കും കെട്ടിവെച്ച കാശ് നഷ്ടമായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തകർപ്പൻ ജയം സ്വന്തമാക്കിയെങ്കിലും ബി.ജെ.പിയുടെ മൂന്ന് സ്ഥാനാർഥികൾക്ക് കെട്ടിവെച്ച കാശ് നഷ്ടമായിട്ടുണ്ട്. 347 സീറ്റുകളിൽ മത്സരിച്ച എസ്.പിയുടെ ആറ് സ്ഥാനാർഥികൾക്കാണ് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടത്.

കോൺഗ്രസ് പാർട്ടിയുടെ ദയനീയാവസ്ഥയിൽ നേതാക്കളും അണികളും ഒരുപോലെ അസ്വസ്ഥരാണ്. നേരത്തെ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയ പാർട്ടിക്കുള്ളിലെ തിരുത്തൽ നേതാക്കളായ ജി 23 നേതാക്കൾ തുറന്ന പോരുമായി രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ജി 23 നേതാക്കൾ യോഗം ചേരുകയും ചെയ്തിട്ടുണ്ട്. ജനറൽ സെക്രട്ടറി കെ സി വേണു ഗോപാലിനെതിരേയും പ്രതിഷേധമുയരുന്നുണ്ട്.

ഒരു സ്ഥലത്തുപോലും പ്രചാരണത്തിന് പോകാത്ത ഒരു നേതാവിനെ സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയാക്കേണ്ട കാര്യമുണ്ടോ എന്നാണ് ഇവര്‍ ചോദിക്കുന്നത്. ആ സ്ഥാനത്ത് വേണുഗോപാല്‍ തികഞ്ഞ പരാജയമാണെന്നും നേതാക്കള്‍ വിമര്‍ശിക്കുന്നു. ഇത് ഉള്‍പ്പെടെ സമൂലമാറ്റം ആവശ്യപ്പെട്ടുള്ള നീക്കമായിരിക്കും വരുംദിവസങ്ങളില്‍ ജി-23 നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ നടത്തുകയെന്നാണ് സൂചന. അടുത്തുതന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചുചേര്‍ക്കാന്‍ സാധ്യതയുണ്ട്. ആ യോഗത്തില്‍ നിശിതവിമര്‍ശനം ഉയരാന്‍ സാധ്യതയുണ്ട്. കമല്‍നാഥ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ നേതൃത്വത്തിനെതിരെ പരോക്ഷമായി രംഗത്തുവരുന്ന സാഹചര്യമുണ്ട്.

Content Highlights: UP Election Results - Congress Loses Security Deposit in 97% of Seats It Contested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented