വീഡിയോയിൽ നിന്നുള്ള ദൃശ്യം
അലീഗഢ്: ഉത്തര്‍പ്രദേശില്‍ മണ്‍സൂണ്‍ ആരംഭിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളക്കെട്ടും രൂപപ്പെട്ടു. അലീഗഢ് നഗരത്തില്‍ കനത്ത വെള്ളക്കെട്ടിനെ തുടര്‍ന്ന് സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന ദമ്പതിമാര്‍ ഓടയില്‍ വീണ് മുങ്ങുന്നതിന്റെ വീഡിയോ വൈറലായി. ഭാഗ്യവശാല്‍ സമീപത്തുണ്ടായിരുന്നവര്‍ ഇവരെ രക്ഷപ്പെടുത്തി.
വെള്ളംനിറഞ്ഞ റോഡിലൂടെ സ്കൂട്ടോറോടിച്ച് വരികയായിരുന്ന ദമ്പതിമാര്‍ തുറന്ന ഓടയില്‍ വീഴുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായത്. യുപി പോലീസ് ഉദ്യോഗസ്ഥന് ദയാനന്ദ് സിങ്ങും ഭാര്യയുമാണ് അപകടത്തില്‍പ്പെട്ടതെന്ന് പിന്നീട് വ്യക്തമായി. ഇവര്‍ ഒരു ഡോക്ടറെ കാണാനായി പോകുമ്പോഴായിരുന്നു അപകടം നടന്നത്.
സംഭവത്തില്‍ രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..