അജയ് കുമാർ ലല്ലു | Photo: ANI
ലഖ്നൗ: യുപി. പി.സി.സി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു വീട്ടുതടങ്കലിലെന്ന് കോണ്‍ഗ്രസ്. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും വീണ്ടും ഹാഥ്റാസിലേക്ക് തിരിച്ച പശ്ചാത്തലത്തിലാണ് അജയ് കുമാര്‍ ലല്ലുവിനെ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയതെന്ന് യുപി കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
'യുപി കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു വീട്ടുതടങ്കലിലാണ്. സര്‍ക്കാര്‍ വല്ലാതെ ഭയപ്പെട്ടിരിക്കുന്നു. ഇത്തരത്തിലൊന്നും ഞങ്ങളെ തടയാന്‍ സാധിക്കില്ല'. ട്വീറ്റിലൂടെ പാര്‍ട്ടി വ്യക്തമാക്കി.
'സംസ്ഥാന സര്‍ക്കാര്‍ എന്താണ് മറയ്ക്കാന്‍ ശ്രമിക്കുന്നത്? ആരെയാണ് സംരക്ഷിക്കാന്‍ നോക്കുന്നത്? ഉത്തര്‍പ്രദേശില്‍ ഇന്ന് സ്ത്രീകള്‍ അരക്ഷിതരാണ്'. നിയമവാഴ്ചയില്ലാതായിരിക്കുന്നു- അജയ് കുമാര്‍ ലല്ലു എഎന്‍ഐയോട് പറഞ്ഞു.
യുവതിയുടെ മൃതദേഹം മാതാപിതാക്കളുടെ അനുമതിയില്ലാതെ സംസ്കരിച്ച കാര്യമുള്‍പ്പെടെ രാജ്യത്തുടനീളം പ്രതിഷേധം അലയടിക്കുന്നതിനിടെ യുവതിയുടെ ബന്ധുക്കളെ കാണാനായി രാഹുലും പ്രിയങ്കയും വ്യാഴാഴ്ച ഹഥ്റാസിലേക്ക് കഴിഞ്ഞ ആഴ്ച പുറപ്പെട്ടെങ്കിലും വഴിയില്‍ പോലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തു. ഇത് പിന്നീട് ഇവരുടെ അറസ്റ്റിലേക്കെത്തി. കുറച്ചു നേരം തടഞ്ഞു വെച്ച ശേഷം ഇവരെ വിട്ടയച്ചു. അതിന് ശേഷമാണ് ശനിയാഴ്ച ഇവര്‍ വീണ്ടും ഹഥ്റാസിലേക്കെത്തുന്നത്.
Content Highlights: UP Congress chief under house arrest ahead of Rahul, Priyanka’s Hathras visit
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..