ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഐസൊലേഷനില്‍ പോയത്. 

'എന്റെ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അവരില്‍ ചിലരുമായി ഞാന്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. മുന്‍കരുതല്‍ എന്ന രീതിയില്‍ ഞാന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ' ആദിത്യനാഥ്  ട്വീറ്റ് ചെയ്തു. 

 

Content Highlights:UP CM Yogi Adityanath in isolation