'ഞങ്ങളുടെ ഫോണുകൾ ചോർത്തുന്നു, ആദിത്യനാഥ് സംഭാഷണങ്ങൾ കേൾക്കുന്നു'; ആരോപണവുമായി അഖിലേഷ് യാദവ്


സംസ്ഥാനത്ത് യോഗി സർക്കാർ വാട്സാപ്പ് സർവകലാശാല നടത്തുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

അഖിലേഷ് യാദവ്, യോഗി ആദിത്യനാഥ് | Photo: PTI

ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നെന്ന് ആരോപിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ചോർത്തിയ ഫോൺ സംഭാഷണം എല്ലാ ദിവസവും വൈകുന്നേരം യോഗി ആദിത്യനാഥ് കേൾക്കുന്നുണ്ടെന്നും അഖിലേഷ് യാദവ് ആരോപിക്കുന്നു.

'ഉപയോഗമില്ലാത്ത മുഖ്യമന്ത്രി' (അനുപയോഗി) എന്നാണ് അഖിലേഷ് യാദവ് യോഗി ആദിത്യനാഥിനെ വിശേഷിപ്പിച്ചത്. 'യുപി + യോഗി = ഉപയോഗി' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തെ പ്രതിരോധിച്ചുകൊണ്ടാണ് 'അനുപയോഗി' പ്രയോഗവുമായി അഖിലേഷ് യാദവ് രംഗത്തെത്തിയത്.

ഞങ്ങളുടെ എല്ലാവരുടേയും ഫോൺ സംഭാഷണങ്ങൾ യോഗി ആദിത്യനാഥ് കേട്ടു കൊണ്ടിരിക്കുകയാണ്. ചിലരുടെ സംഭാഷണങ്ങൾ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഈ 'അനുപയോഗി' മുഖ്യമന്ത്രി കേൾക്കുന്നു. സമാജ് വാദി പാർട്ടി നേതാക്കളുടെ ഓഫീസുകളിലും വീടുകളിലും ഇൻകം ടാക്സ് റെയ്ഡ് നടന്നതിന് പിന്നാലെയാണ് അഖിലേഷ് യാദവ് ആരോപണവുമായി രംഗത്തെത്തിയത്. സംസ്ഥാനത്ത് യോഗി സർക്കാർ വാട്സാപ്പ് സർവകലാശാല നടത്തുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

ബിജെപി കോൺഗ്രസിന്റെ പാതയാണ് പിന്തുടരുന്നത്. കോൺഗ്രസിനെ പോലെത്തന്നെ ബിജെപി കേന്ദ്ര ഏജൻസികളെ വിട്ട് എതിരാളികളെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്. വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭീതിയിലാണ് ബിജെപി. 2022-ൽ ഒരു യോഗ്യതയുള്ള സർക്കാർ സംസ്ഥാനത്ത് ഉണ്ടാകുമെന്ന് ജനങ്ങൾ മനസ്സിലുറപ്പിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകർക്ക് നേരെ വാഹനം ഓടിച്ചുകയറ്റി കൂട്ടക്കൊല നടത്തിയ സംഭവത്തിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയെ കേന്ദ്ര സർക്കാർ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമായിരിക്കുന്നത് പ്രതിപക്ഷത്തിന് ഇഷ്ടപ്പെടുന്നില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. അമേഠിയിൽ നടന്ന ജൻ വിശ്വാസ് യാത്രയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കലാപകാരികളെ പിന്തുണയ്ക്കാനും പശുക്കടത്തുകാരെ പ്രോത്സാഹിപ്പിക്കാനും ജനങ്ങളുടെ വിശ്വാസത്തിൽ ഇടപെടാനും പണം മോഷ്ടിക്കാനുമാണ് പ്രതിപക്ഷം ഇഷ്ടപ്പെടുന്നതെന്നും ആദിത്യനാഥ് ആരോപിച്ചു.

Content Highlights: UP CM taps our phones, listens to calls himself, claims Akhilesh Yadav

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented