അസദുദ്ദീൻ ഒവൈസി, അഖിലേഷ് യാദവ് | Photo: ANI
ലഖ്നൗ: ഉപതിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയുടെ രണ്ട് നിർണായക ലോക്‌സഭാ സീറ്റുകൾ ബി.ജെ.പി. പിടിച്ചെടുത്തതിന് പിന്നാലെ അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.എം.ഐ.എം. നേതാവും ലോക്‌സഭാ എംപിയുമായ അസദുദ്ദീന്‍ ഒവൈസി.
അഖിലേഷ് യാദവ് അഹങ്കാരിയാണ്. സമാജ് വാദി പാർട്ടിക്ക് ബിജെപിയെ പരാജയപ്പെടുത്താനുള്ള കഴിവില്ല എന്നാണ് ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടുന്നത്. അവർക്ക് സത്യസന്ധത ഇല്ല. ഇത്തരത്തിലുള്ള കഴിവില്ലാത്ത പാർട്ടിക്ക് ന്യൂനപക്ഷം വോട്ട് രേഖപ്പെടുത്തില്ല. ഇപ്പോൾ ബിജെപിയുടെ വിജയത്തിന് കാരണക്കാരാണവർ, ഇനി ആരെയാണ് അവർ ബി-ടീം എന്നും സി- ടീം എന്നും വിശേഷിപ്പിക്കുക, ഒവൈസി എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ചോദിച്ചു.
ആറു സംസ്ഥാനങ്ങളിലായി മൂന്ന് ലോക്‌സഭാസീറ്റുകളിലേക്കും ഏഴ് നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം വന്നപ്പോൾ ബി.ജെ.പി.ക്കായിരുന്നു നേട്ടം. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയുടെ രണ്ട് നിർണായക ലോക്‌സഭാ സീറ്റുകളാണ് ബി.ജെ.പി. പിടിച്ചെടുത്തത്. എസ്.പി.യുടെ മുതിർന്ന നേതാക്കളായ അഖിലേഷ് യാദവിന്റെയും അസം ഖാന്റെയും മണ്ഡലങ്ങളാണ് ബി.ജെ.പി. കൈപ്പിടിയിലാക്കിയത്.
Content Highlights: Owaisi's criticism on UP bypolls
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..