ലഖ്നൗ: ഗംഗാ നദിയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായ ഉത്തര്‍പ്രദേശിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആദിത്യ വർധൻ സിങ് ആണ് സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൺപുർ ജില്ലയിലെ ബിൽഹൗർ ടൗണിൽ നനമൗ ഘട്ടില്‍ ഒഴുക്കിൽപ്പെട്ടത്. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലും കണ്ടെത്താനായിട്ടില്ല.
അതിനിടെ, പ്രദേശത്തെ മുങ്ങൾ വിദഗ്ധർ ഉദ്യോഗസ്ഥനെ രക്ഷിക്കാൻ നദിയിലേക്ക് ഇറങ്ങുന്നതിന് 10,000 രൂപ ആവശ്യപ്പെട്ടതായി ആദിത്യയുടെ സുഹൃത്തുക്കൾ ആരോപിച്ചു. പണം ലഭിക്കാതെ ഇറങ്ങില്ലെന്ന് അവർ പറഞ്ഞു. പണമില്ലെന്ന് പറഞ്ഞതോടെ ഓൺലൈനായി പണം കൈമാറാനായിരുന്നു ആവശ്യം. പണം കൈമാറി അവർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നതിനിടെ ആദിത്യ ഒഴുക്കിൽപ്പെട്ടിരുന്നു എന്നും അവർ വ്യക്തമാക്കി.
മുന്നറിയിപ്പ് മറികടന്ന് ചിത്രമെടുക്കാൻ ശ്രമിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. നീന്താൻ അറിയാമായിരുന്നിട്ടും ആദിത്യ ഒഴുക്കിൽപ്പെടുകയായിരുന്നു. മുങ്ങൽ വിദഗ്ധർ സ്റ്റീമറിന് ആവശ്യമായ ഇന്ധനത്തിനായാണ് പണം ആവശ്യപ്പെട്ടത്. ആരോപണങ്ങളിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
Content Highlights: UP bureaucrat missing after falling into Ganga
Published: 02 Sept 2024, 06:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented