ബറേലി: ടോള്‍ പ്ലാസയിലെ ജോലിക്കാരനെ മര്‍ദിക്കുന്ന ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയുടെ ദൃശ്യങ്ങള്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കുന്നു. ബെറേലി എംഎല്‍എയായ മഹേന്ദ്ര യാദവാണ് ടോള്‍ പ്ലാസയിലെ ജീവനക്കാരനെ മര്‍ദിച്ചത്.

മൊറാദാബാദ്-ബെറേലി ദേശീയപാതയിലെ ടോള്‍ പ്ലാസയിലാണ് സംഭവം. തന്റെ കൂടെയുള്ളവരുടെ വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസ ജീവനക്കാരന്‍ ടോള്‍ ചോദിച്ചതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്.

മഹേന്ദ്ര യാദവ് ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എംഎല്‍എയ്‌ക്കൊപ്പം ചേര്‍ന്ന് കൂടെയുള്ളവരും ജീവനക്കാരനെ മര്‍ദിക്കുന്നുണ്ട്. ടോള്‍ പ്ലാസയുടെ ബാരിയര്‍ ഇവര്‍ തകര്‍ക്കുകയും ചെയ്തു.