തീവ്രവാദ കേസിൽ യുപി എ.ടി.എസ് കസ്റ്റഡിയിലെടുത്തവർ | Photo: UP ATS
ലഖ്നൗ: തീവ്രവാദികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ കൂടി ലഖ്നൗവില്‍ നിന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (Anti-Terrorist Squad (ATS)) പിടികൂടി. മൊഹമ്മദ് മുയിദ്, ഷക്കീല്‍, മൊഹമ്മദ് മുസ്താകിം എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം ലഖ്നൗവില്‍ നിന്ന് അല്‍ ഖ്വയ്ദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അന്‍സാര്‍ ഗസ്വത്-ഉല്-ഹിന്ദ് (എ ജി എച്ച്) ഭീകരസംഘടനയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേരെ എ.ടി.എസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് മൂന്ന് പേര് കൂടി പിടിയിലായിരിക്കുന്നത്.
സ്വാതന്ത്ര്യദിനത്തില്‍ ലഖ്നൗ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ സ്ഫോടനം നടത്താനായിരുന്നു ഞായറാഴ്ച ലഖ്നൗവില്‍ നിന്ന് പിടികൂടിയ സംഘത്തിന്റെ ലക്ഷ്യമെന്നാണ് പോലീസ് സംശയിക്കുന്നത്. മനുഷ്യബോംബ് ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ നടത്താന്‍ പരിശീലനം ലഭിച്ചവരാണ് സംഘമെന്നും പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Content Highlights: UP ATS arrests 3 more terrorists of Al-Qaeda-supported outfit 'Ansar Ghazwa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..