പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പടിഞ്ഞാറന്‍ യു.പിയില്‍ 58 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 2.27 കോടി വോട്ടര്‍മാര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും.
പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളിലായി 623 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണിക്കാണ് പോളിങ് ആരംഭിച്ചത്. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ്. നോയിഡ എക്സ്റ്റന്‍ഷനിലെയും ഗൗതംബുദ്ധ നഗറിലെയും പോളിങ് കേന്ദ്രങ്ങളില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പുതന്നെ വോട്ടര്‍മാരുടെ നീണ്ടനിരയാണ് രൂപപ്പെട്ടത്.
കുറ്റകൃത്യങ്ങളില്ലാത്ത, കലാപരഹിതമായ യു പിയെ ശക്തിപ്പെടുത്തുന്നതായിരിക്കും ഓരോ വോട്ടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.
വോട്ട് ചെയ്ത് രാജ്യത്തെ ഭയത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും ട്വീറ്റ് ചെയ്തു.
ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 58 മണ്ഡലങ്ങളില്‍ 53 ഇടങ്ങളിലും ബിജെപിയായിരുന്നു കഴിഞ്ഞ തവണ വിജയിച്ചത്. കര്‍ഷകസമരം വോട്ട് ഭിന്നിപ്പിക്കുമെന്നാണ് മറ്റ് പാര്‍ട്ടികളുടെ പ്രതീക്ഷ. ഇത്തവണ ഏഴുഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.
Content Highlights: UP assembly election first phase voting started
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..