ശമ്പളവും സുരക്ഷാ ഉപകരണങ്ങളുമില്ല; ജോലിയെടുക്കാനില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍


-

ലഖ്‌നൗ: തിങ്കളാഴ്ച ഉച്ചയോടെ ജോലി അവസാനിപ്പിക്കുകയാണെന്ന് ഉത്തര്‍പ്രദേശിലെ ആംബുലന്‍സ് ജീവനക്കാരുടെ അസോസിയേഷന്‍. കഴിഞ്ഞ രണ്ടു മാസമായി തങ്ങള്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും, കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാക്രമീകരണങ്ങളൊന്നുമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നു എന്നും ആരോപിച്ചാണ് ഇവര്‍ സേവനം നിര്‍ത്തിയിരിക്കുന്നത്.

ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനവും സര്‍ക്കാരും തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഉത്തര്‍പ്രദേശിലെ 102, 108 ആംബുലന്‍സ് സര്‍വീസുകള്‍ നിയന്ത്രിക്കുന്നത് സംസ്ഥാന സര്‍ക്കാരില്‍ നിന്നും കരാറെടുത്തിട്ടുളള ജിവികെ എന്ന സ്വകാര്യ കമ്പനിയാണ്.ആംബുലന്‍സ് എംപ്ലോയീസ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്താകെ ഇത്തരത്തിലുള്ള 4,500 ആംബുലന്‍സുകള്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇതിലേക്കായി ഡ്രൈവര്‍മാരടക്കം 17,000 ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനവുമായി കരാറിലാണ് ഈ ജീവനക്കാര്‍.

"ഞങ്ങള്‍ക്ക് സാനിറ്റഴേസോ കൈയുറകളോ ശരിയായ മാസ്‌കുകളോ ഇല്ല. രണ്ടു മണിക്കൂറില്‍ കൂടുതല്‍ നേരം ഉപയോഗിക്കാന്‍ സാധിക്കാത്ത പതിനഞ്ചു മാസ്‌കുകളാണ് ഓരോ ആംബുലന്‍സിലും നല്‍കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു മാസമായി ഞങ്ങള്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. ഓക്‌സിജന്‍ നിറക്കാന്‍ പോകുമ്പോള്‍ ആളുകള്‍ ഞങ്ങളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. പ്രാദേശിക ചീഫ് മെഡിക്കല്‍ ഓഫീസറോട് ഞങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതികരണമൊന്നും ലഭിച്ചില്ല. ഞങ്ങളുടെ വാഹനവും അണുവിമുക്തമാക്കിയിട്ടില്ല."- പ്രതാപ്ഗഢ് ജില്ലയിലുള്ള ആംബുലന്‍സ് ഡ്രൈവറായ മധുകര്‍ സിങ് പറയുന്നു.

സുരക്ഷാ ഉപകരണങ്ങളും, ശമ്പളവും ലഭിച്ചില്ലെങ്കില്‍ തിങ്കളാഴ്ച ഉച്ച മുതല്‍ ജോലി അവസാനിപ്പിക്കുമെന്ന് ആംബുലന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ സ്വകാര്യ സ്ഥാപനത്തിന് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നതു പോലുളള സുരക്ഷാ ഉപകരണങ്ങള്‍ തങ്ങള്‍ക്കും നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ജിവികെയില്‍ നിന്ന് യാതൊരു പ്രതികരണവും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. ശമ്പളവുമായി ബന്ധപ്പെട്ട പരാതികള്‍ സ്വകാര്യ കമ്പനിയുമായി ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പിലെത്തണമെന്നും ഇക്കാര്യത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതെന്നും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു.

Content Highlights:UP Ambulance staff stop work from this afternoon because of the lack of safety equipmentsty

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented