ഹത്രാസിൽ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ച സ്ഥലം | ഫോട്ടോ: എ.എഫ്.പി
ലക്നൗ: ഹാഥ്റസ് സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരേ അസത്യങ്ങൾ പ്രചരിപ്പിക്കാൻ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് അജ്ഞാതർ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് യു.പി പോലീസ്. ഹാഥ്റസ് കേസുമായി ബന്ധപ്പെട്ട് യു.പി പോലീസ് രജിസ്റ്റർ ചെയ്ത 19 എഫ്.ഐ.ആറുകളിൽ ഒന്നിലാണ് ഇക്കാര്യം പരാമർശിക്കുന്നതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരേ അജ്ഞാതർ ഗൂഢാലോചന നടത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. ഹാഥ്റസ് സബ് ഇൻസ്പെക്ടർ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലാണ് ഈ പരാമർശമുള്ളത്. അതേസമയം കൂടുംബത്തിന് പണം വാഗ്ദാനം ചെയ്തവരുടെ വിവരങ്ങൾ സംബന്ധിച്ച കാര്യങ്ങളൊന്നും എഫ്.ഐ.ആറിൽ പറയുന്നില്ല.
ഉത്തർപ്രദേശിൽ ജാതി സംഘർഷം ഇളക്കിവിടാൻ ചിലർ ശ്രമം നടത്തി. പെൺകുട്ടിയുടെ മാതാപിതാക്കൾ യു.പി സർക്കാരിൽ തൃപ്തരല്ലെന്ന് പറയുന്ന ഒരു ഭാഗം വേണമെന്ന് അജ്ഞാതനായ ഒരു മാധ്യമപ്രവർത്തകൻ ഇരയുടെ സഹോദരനോട് ആവശ്യപ്പെട്ടു. കേസിൽ സർക്കാരിന്റെ പ്രതിച്ഛായ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചന നടന്നുവെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെതാണെന്ന വ്യാജേന തെറ്റായ പ്രസ്താവനകൾ പ്രചരിപ്പിക്കാൻ ശ്രമം നടത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.
content highlights:'Unruly Elements Offered 50 Lakhs To Hathras Family To Speak Untruths': Cops
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..