വിമാനത്തിലെ മൂത്രമൊഴിക്കല്‍: എയര്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് DGCA, കാരണംകാണിക്കല്‍ നോട്ടീസ്


പ്രതീകാത്മക ചിത്രം | Photo: REUTERS/Regis Duvignau (File Photo)

ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ വെച്ച് യാത്രക്കാരിക്ക് നേരെ മദ്യപന്‍ മൂത്രമൊഴിച്ച സംഭവം കൈകാര്യംചെയ്തതില്‍ വീഴ്ചസംഭവിച്ചതിന് എയര്‍ ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡയറക്ടറ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). എയര്‍ ഇന്ത്യയുടെ പെരുമാറ്റം പ്രൊഫഷണലിസത്തിന് നിരക്കാത്തതാണെന്നും അത് വ്യോമയാന സംവിധാനത്തിന്‍റെ പരാജയത്തിലേക്ക് നയിച്ചെന്നും ഡിജിസിഎ ചൂണ്ടിക്കാട്ടി.

നവംബര്‍ 26-ന് ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തിലുണ്ടായ സംഭവത്തില്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ഇന്ത്യക്കും പൈലറ്റിനും വിമാനത്തിലെ മറ്റു ജീവനക്കാര്‍ക്കും ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നവംബര്‍ 26-ന് ന്യൂയോര്‍ക്ക്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈ വ്യവസായിയായ ശങ്കര്‍ മിശ്ര എന്നയാളാണ് മുതിര്‍ന്ന ഒരു സഹയാത്രക്കാരിക്കുമേല്‍ മൂത്രമൊഴിച്ചത്. വിമാനത്തിലെ ബിസിനസ് ക്ലാസിലായിരുന്നു സംഭവം. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം ഒരുതരത്തിലുള്ള നടപടികളും നേരിടാതെ ഇയാള്‍ വിമാനത്താവളം വിട്ടുപോകുകയും ചെയ്തു. ഒരാഴ്ചത്തോളം എയര്‍ ഇന്ത്യ അധികൃതര്‍ സംഭവത്തെ കുറിച്ച് പോലീസില്‍ വിവരം നല്‍കുകയോ പരാതി നല്‍കുകയോ ചെയ്തില്ല. അതിക്രമത്തിന് ഇരയായ സ്ത്രീ എയര്‍ ഇന്ത്യ ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന് നല്‍കിയ കത്ത് പുറത്തുവന്നതിന് ശേഷമാണ് നടപടികളിലേക്ക് കടന്നത്.

വിമാനത്തിനകത്തുവെച്ച് യാത്രക്കാര്‍ക്കുമേല്‍ അതിക്രമങ്ങള്‍ ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളൊന്നും സ്വീകരിക്കാതെ എയര്‍ ഇന്ത്യ അധികൃതര്‍ ചട്ടം ലംഘിച്ചുവെന്ന് ഡിജിസിഎ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് നടപടിയെടുക്കാതിരിക്കാന്‍ എയര്‍ ഇന്ത്യയും പൈലറ്റും കാബിന്‍ ക്രൂ അംഗങ്ങളും രണ്ടാഴ്ചയ്കക്കം വിശദീകരണം നല്‍കണമെന്നാണ് ഡിജിസിഎ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ വിവാദങ്ങള്‍ക്കിടെ എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനത്തിലും മൂത്രമൊഴിക്കല്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഡിസംബര്‍ ആറിന് പാരീസ്-ഡല്‍ഹി വിമാനത്തിലും സമാനമായ സംഭവം നടന്നതായാണ് റിപ്പോര്‍ട്ട്. പാരീസ്- ഡല്‍ഹി വിമാനത്തില്‍ യാത്രക്കാരിയുടെ പുതപ്പിലാണ് മദ്യപന്‍ മൂത്രമൊഴിച്ചത്. എന്നാല്‍, പുതപ്പില്‍ മൂത്രമൊഴിച്ചയാള്‍ മാപ്പ് എഴുതി നല്‍കിയതിനാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഡിസംബര്‍ ആറിന് രാവിലെ 9.40ന് പാരീസില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ വിമാനത്തിലാണ് സംഭവം നടന്നത്. പൈലറ്റടക്കം ഈ വിമാനത്തില്‍ 143 ആളുകളായിരുന്നു ഉണ്ടായിരുന്നത്. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ സംഭവം പൈലറ്റ് ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചിരുന്നു. എന്നാല്‍ പരാതിക്കാരിയും അതിക്രമം കാണിച്ചയാളും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടാകാതിരുന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം.

Content Highlights: ‘Unprofessional’: DGCA slams Air India over urination case, issues notices


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


02:09

പാടാനേറെ പാട്ടുകൾ ബാക്കിയാക്കി യാത്രയായ മലയാളത്തിന്റെ ഓലഞ്ഞാലിക്കുരുവി...

Feb 4, 2023

Most Commented