പ്രഹ്ലാദ് ജോഷി | ഫോട്ടോ: പി.ടി.ഐ
ബെംഗളൂരു: കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രിതന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും ഡോക്ടറുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പോസിറ്റീവ് ആകുന്ന കര്‍ണാടകത്തില്‍നിന്നുള്ള രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ് പ്രഹ്ലാദ് ജോഷി. നേരത്തെ റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Content Highlights: Union Parliamentary Affairs minister Prahlad Joshi tests Covid-19 positive


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..