ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സ്പീക്ക് അപ്പ് പ്രചരണത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഏഴുപത് വര്‍ഷത്തോളം രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തിയവരാണ് ഇപ്പോള്‍ സ്പീക്ക് അപ്പ് ക്യംപയിനുമായി എത്തുന്നതെന്ന് സ്മൃതി പരിഹസിച്ചു. 

കോവിഡ് മഹാമാരിയെ ഒറ്റക്കെട്ടായി നേരിടണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞപ്പോള്‍ രാജ്യം ഒറ്റസ്വരത്തില്‍ കൊറോണയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയെന്നും സ്മൃതി പറഞ്ഞു. 

പാവങ്ങളുടേയും അന്തര്‍സംസ്ഥാന തൊഴിലാളികളുടേയും ചെറുകിട വ്യാപാരികളുടേയും പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരിനു മുന്നില്‍ ഉന്നയിക്കാനായാണ് കോണ്‍ഗ്രസ് സ്പീക്ക് അപ്പ് പ്രചരണ പരിപാടി സംഘടിപ്പിക്കുന്നത്.

Content Highlights: Union Minister Smrithi Irangi jibe at Congress over Speak Up India Campaign