ന്യൂഡല്‍ഹി: രാജ്യത്ത് ഫെയ്സ്ബുക്കിനെയും വാട്സാപ്പിനേയും നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍എസ്എസുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ആരോപണത്തിനെതിരേ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. സ്വന്തം പാര്‍ട്ടിക്കാരിൽ പോലും സ്വാധീനമുണ്ടാക്കാൻ സാധിക്കാത്ത കഴിയാത്ത പരാജിതർ, ലോകം മുഴുവന്‍ നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍എസ്എസും ആണെന്ന് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു എന്നാണ് രവിശങ്കര്‍ പ്രസാദ് ട്വിറ്ററില്‍ കുറിച്ചത്.
കേംബ്രിജ് അനലിറ്റിക്കയും ഫെയ്സ്ബുക്കുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിന് മുമ്പ് ഡാറ്റ ആയുധമാക്കുന്നതിന് കൈയ്യോടെ പിടിക്കപ്പെട്ട നിങ്ങള്‍ ഇപ്പോള്‍ ഞങ്ങളെ ചോദ്യം ചെയ്യുന്നുവോയെന്നും അദ്ദേഹം ചോദിച്ചു. ഫെയ്‌സ്ബുക്ക് വിഷയത്തില്‍ ട്വിറ്ററിലൂടെയുള്ള രാഹുലിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ബിജെപി നേതാക്കളില്‍ ചിലരുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ നടപടി സ്വീകരിക്കാതെ ഫെയ്സ്ബുക്ക് കമ്പനിയുടെ പ്രഖ്യാപിത നയങ്ങളില്‍ വെള്ളം ചേര്‍ക്കുകയാണെന്ന അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഫെയ്സ്ബുക്കിലൂടെ വ്യാജ വാര്‍ത്തയും വിദ്വേഷവും പ്രചരിപ്പിക്കുകയണെന്നും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
Content Highlights: Union Minister Ravi Shankar Prasad Comeback After Rahul Gandhi's Facebook Charge
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..