മുംബൈ: കേന്ദ്ര മന്ത്രിയും ആര്‍പിഐ(എ) നേതാവുമായ രാംദാസ് അത്താവലെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതായും ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പാര്‍ട്ടി അറിയിച്ചു.

രാംദാസ് അത്താവലെയുടെ കോവിഡ് പരിശോധനാ ഫലം ഇന്ന് രാവിലെയാണ് ലഭിച്ചതെന്ന് ആര്‍പിഐ(എ) പിആര്‍ഒ മയൂര്‍ ബോര്‍ക്കര്‍ പറഞ്ഞു.' അത്താവലെയ്ക്ക് രോഗം സ്ഥിരീകരിച്ചു. അദ്ദേഹത്തെ ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.' - ബോര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം തിങ്കളാഴ്ച രാവിലെ രാംദാസ് അത്താവലെ നടി പായല്‍ ഘോഷിന്റെ പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. പത്രസമ്മേളനത്തില്‍ അദ്ദേഹം മുഖാവരണം ധരിച്ചുരുന്നുവെങ്കിലും അത് ശരിയായ രീതിയില്‍ മൂക്ക് മറച്ചിരുന്നില്ല. മുഖാവരണമില്ലാതെ അദ്ദേഹവും പായല്‍ ഘോഷും മറ്റുള്ളവര്‍ക്കൊപ്പം നിന്ന് ചിത്രങ്ങളുമെടുത്തിരുന്നു.

Content Highlights: Union minister Ramdas Athawale tests positive for Covid-19