ഉദാരവത്കരണനയം പുതിയ ദിശാബോധം നല്‍കി; മന്‍മോഹന്‍സിങ്ങിനെ പുകഴ്ത്തി കേന്ദ്രമന്ത്രി ഗഡ്കരി


മഹാരാഷ്ട്രാ മന്ത്രിയായിരുന്ന കാലത്ത് അവിടെ റോഡുനിര്‍മാണത്തിന് ഫണ്ട് ഉയര്‍ത്താന്‍ മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍സിങിന്റെ സാമ്പത്തിക പരിഷ്‌കരണമാണ് കാരണമായതെന്നും നിതിന്‍ ഗഡ്കരി

നിതിൻ ഗഡ്കരി, മൻമോഹൻ സിങ്ങ് | Photo - PTI

ന്യൂഡല്‍ഹി: സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ പേരില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനോട് രാജ്യം കടപ്പെട്ടിരിക്കുന്നെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ടാക്സ് ഇന്ത്യ ഓണ്‍ലൈന്‍ (TIOL) അവാര്‍ഡ് ദാന ചടങ്ങില്‍വച്ചാണ് അദ്ദേഹം മുന്‍ പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തിയത്.

'പാവങ്ങള്‍ക്ക് ഗുണം ചെയ്യുന്ന ഉദാരസാമ്പത്തിക നയമാണ് ഇന്ത്യയില്‍ വേണ്ടത്. 1991-ല്‍ മന്‍മോഹന്‍സിങ് ധനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹമാണ് ഇന്ത്യയിലെ ഉദാര സാമ്പത്തിക നയത്തിന് ഒരു പുതിയ ദിശാബോധം നല്‍കിയത്. രാജ്യം മന്‍മോഹന്‍സിങിനോട് കടപ്പെട്ടിരിക്കുന്നു' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മഹാരാഷ്ട്രാ മന്ത്രിയായിരുന്ന കാലത്ത് അവിടെ റോഡുനിര്‍മാണത്തിന് ഫണ്ട് ഉയര്‍ത്താന്‍ മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍സിങിന്റെ സാമ്പത്തിക പരിഷ്‌കരണമാണ് കാരണമായതെന്നും നിതിന്‍ ഗഡ്കരി ഓര്‍ത്തെടുത്തു.

കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കുംവേണ്ടിയാണ് ഉദാരസാമ്പത്തിക നയം. ഏത് രാജ്യങ്ങത്തെയും ഇത്തരം സാമ്പത്തിക നയങ്ങള്‍ സഹായിക്കുമെന്നതിന് ഒരു നല്ല ഉദാഹരണമാണ് ചൈന. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഇന്ത്യക്ക് കൂടുതല്‍ മൂലധനനിക്ഷേപം ആവശ്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.


Content Highlights: nitin gadkari praises dr manmohan singh for economic policy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented