നിർമല സീതാരാമന്റെ മകൾ പരകാല വാങ്മയിയും വരൻ പ്രതീക് ദോഷിയും | ഫോട്ടോ: twitter.com/anjaliii_singh
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ മകള്‍ പരകാല വാങ്മയി വിവാഹിതയായി. ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ഗുജറാത്ത് സ്വദേശിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറുമായ പ്രതീക് ദോഷിയാണ് വരന്‍.
കുടുംബാംഗങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ചായിരുന്നു ചടങ്ങ്. സര്‍ക്കാരിലും ബിജെപിയിലുമുള്ളപ്രമുഖരൊന്നും ചടങ്ങിനില്ല എന്നതും ശ്രദ്ധേയമാണ്.
നിര്‍മലാ സീതാരാമന്റെയും സാമൂഹിക ഉപദേഷ്ടാവും സാമ്പത്തിക വിദഗ്ധനുമായ പരകാല പ്രഭാകറിന്റെയും മകളായ വാങ്മയി ദേശീയ മാധ്യമമായ മിന്റിലെ ഫീച്ചര്‍ റൈറ്ററാണ്.
Content Highlights: union minister nirmala sitharamans daughter gets married to modis long time aid
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..