Union Minister for Minority Affairs Mukhtar Abbas Naqvi | Photo: PTI
ന്യൂഡല്‍ഹി: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് ബിജെപി സീറ്റ് നിഷേധിച്ചു. ഉപതിരഞ്ഞെടുപ്പില്‍ നഖ്‌വി മത്സരിക്കുമെന്ന് കരുതിയിരുന്ന ഉത്തര്‍പ്രദേശിലെ റാംപുര്‍ മണ്ഡലത്തില്‍ ഗന്‍ശ്യാം ലോധിയെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇതോടെ കേന്ദ്രമന്ത്രി സഭയില്‍ നഖ്‌വി തുടരുന്ന കാര്യത്തില്‍ അനിശ്ചിതത്വമായി.
രാജ്യസഭാ സീറ്റ് നേരത്തെ നഖ്‌വിക്ക് നിഷേധിച്ചിരുന്നു. ജൂലായ് ഏഴിനാണ് നഖ്‌വിയുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്നത്. മോദി മന്ത്രിസഭയിലെ ഏക മുസ്ലീം അംഗമായ നഖ്‌വി പടിയിറങ്ങുന്നതോടെ രാജ്യസഭയിലും ലോക്‌സഭയിലും ബിജെപിക്ക് മുസ്ലീം എംപിമാര്‍ ആരുമുണ്ടാകില്ല.
പാര്‍ലമെന്റില്‍ പാര്‍ട്ടിക്ക് മുസ്ലീം പ്രാതിനിധ്യം ഇല്ലാതാകുമെന്നതിനാല്‍ ലോക്‌സഭാ ഉപതിരഞ്ഞടുപ്പില്‍ റാംപുരില്‍ നിന്ന് നഖ്‌വിയെ മത്സരിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ രാംപൂരില്‍ പാര്‍ട്ടി നേതൃത്വം സ്ഥാനാര്‍ഥിയായി ഗന്‍ശ്യം ലോധിയെ പ്രഖ്യാപിച്ചതോടെ ആ വഴിയും അടഞ്ഞു. ഇതോടെ രാജ്യസഭാ കാലാവധി കഴിയുന്നതിന് മുമ്പ് നഖ്‌വിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് മന്ത്രിസ്ഥാനത്ത് തുടരാനുള്ള സാധ്യതയും ഇല്ലാതായി.
Content Highlights: Union Minister Mukhtar Abbas Naqvi Denied Lok Sabha Ticket
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..