ഗിരിരാജ് സിങ്| Photo: ANI
ന്യൂഡല്‍ഹി: ഹിജാബ് വിവാദവും അതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ശക്തമാകുന്നതിനിടെ, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങും രാജ്യസഭാ എം.പി. വിനയ് സഹസ്രബുദ്ധെയും.
ഏകീകൃത സിവില്‍ കോഡ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഗിരിരാജ് സിങ് പറഞ്ഞു. മതത്തിന്റെയും പ്രദേശത്തിന്റെയും പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏകീകൃത സിവില്‍ കോഡ് കാലഘട്ടത്തിന്റെ ആവശ്യമെന്ന വിധത്തിലുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഒരു രാജ്യവും ഒരു നിയമവുമാണ് വേണ്ടത്- ഗിരിരാജ് സിങ് പറഞ്ഞു.
content highlights: union minister giriraj singh demands ucc
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..