ന്യൂഡല്‍ഹി: ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് ഠാക്കൂറിന്റെ ഗോഡ്‌സെ പരാമര്‍ശം വിവാദമായതിന് പിന്നാലെ ഗോഡ്‌സെയെ വാഴ്ത്തി കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഡ്‌ഗെ രംഗത്ത്. 70 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സാഹചര്യങ്ങള്‍ മാറിയിട്ടും വിഷയം ഇപ്പോഴും ചര്‍ച്ചചെയ്യപ്പെടുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ഹെഡ്‌ഗെ ട്വീറ്റ് ചെയ്തു. ഇഷ്ടപ്പെടാത്തവരേക്കൂടി കേള്‍ക്കാനുള്ള നല്ലൊരു അവസരമാണിതെന്നും ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നതില്‍ ഗോഡ്‌സെ സന്തോഷവാനായിരിക്കുമെന്നും ഹെഡ്‌ഗേയുടെ ട്വീറ്റില്‍ പറയുന്നു.
അതേസമയം മണിക്കൂറുകള്‍ക്കകം ട്വീറ്റ് ഡിലീറ്റ് ചെയ്ത ഹെഡ്‌ഗെ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന വിശദീകരണവുമായി രംഗത്ത് വന്നു. ഗാന്ധി ഹത്യയോട് അനുഭാവമോ അതിനെ ന്യായീകരിക്കുകയോ ഇല്ലെന്നും ഹെഡ്‌ഗെ പിന്നീട് വിശദീകരിച്ചു. ഗാന്ധി രാഷ്ട്രത്തിന് നല്‍കിയ സംഭാവനകളോട് എല്ലാവരും ബഹുമാനം പുലര്‍ത്തണമെന്നും ഹെഡ്‌ഗെ പറഞ്ഞു. ട്വിറ്റര്‍ അക്കൗണ്ട് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ട് തവണ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അത്തരത്തില്‍ തന്റെ ടൈംലൈനില്‍ പോസ്റ്റ് ചെയ്യപ്പെട്ട കമന്റ് ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും ഹെഡ്‌ഗെ പറഞ്ഞു.
Cntent Highlights: Union Minister Anantkumar Hegde Praise Godse after pragya singh Thakur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..