അമിത് ഷാ| Photo: ANI
ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത ഡല്‍ഹി പോലീസ് നടപടിയെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ടൂള്‍കിറ്റ് കേസ് അന്വേഷണത്തിലെ ദിഷയുടെ അറസ്റ്റിനെ കുറിച്ച് പോലീസ് വിശദീകരിച്ചിട്ടുണ്ട്. കുറ്റം ചെയ്തോ എന്ന് പരിശോധിക്കുമ്പോള്‍ പ്രായം, ലിംഗം, തൊഴില്‍ എന്നിവയൊന്നും പരിഗണിക്കാനാവില്ലെന്നും ഷാ പറഞ്ഞു. പ്രായം നടപടി ഒഴിവാക്കാനുള്ള കാരണമല്ല. ഒരു കുറ്റകൃത്യത്തിന്റെ സ്വഭാവം നിര്‍ണയിക്കേണ്ടത് ബാഹ്യഘടകങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസ് അന്വേഷണവുമായി മുന്നോട്ടു പോകാന്‍ ഡല്‍ഹി പോലീസിന് സര്‍വസ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. അവര്‍ക്കു മേല്‍ യാതൊരു വിധ രാഷ്ട്രീയ സമ്മര്‍ദവുമില്ല. നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് കേസിന്റെ മെറിറ്റിനെ കുറിച്ച് താന്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം ടൈംസ് നൗവിനോടും എ.ബി.പി. ന്യൂസിനോടും പ്രതികരിച്ചു.
content highlights: union minister amit shah on disha ravi's arrest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..