കിരൺ റിജിജു | ഫോട്ടോ: ANI
ന്യൂഡല്‍ഹി: രഹസ്യാന്വേഷണ ഏജന്‍സികളായ റോ, ഇന്റലിജന്‍സ് ബ്യൂറോ തുടങ്ങിയവ ജഡ്ജിമാരാകാന് പരിഗണിക്കപ്പെടുന്നവരെ സംബന്ധിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കം പരസ്യപ്പെടുത്തിയ കൊളീജിയം നടപടിയെ വിമര്‍ശിച്ച് കേന്ദ്ര നിയമ മന്ത്രി രംഗത്ത്. കൊളീജിയം നടപടി അതീവ ഗൗരവമേറിയതാണെന്ന് കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു.
രഹസ്യ റിപ്പോര്‍ട്ടുകള്‍ പരസ്യപ്പെടുത്തുന്നത് അതീവ ഉത്കണ്ഠയുണ്ടാക്കുന്ന വിഷയമാണ്. തങ്ങള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കം പരസ്യമാകുമെന്ന ആശങ്ക രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുണ്ടാകും. രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കുന്നതിന് മുമ്പ് രണ്ട് തവണ ആലോചിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് വിശദമായി പിന്നീട് പ്രതികരിക്കാമെന്നും കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു.
വിവിധ ഹൈക്കോടതികളിലേക്ക് ജഡ്ജിമാരാകാന് പരിഗണിച്ച സീനിയര്‍ അഭിഭാഷകന് സൗരഭ് കൃപാല്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് എതിരായ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം കൊളീജിയം കേന്ദ്ര സര്‍ക്കാരിന് നല്കിയ മറുപടിയിലൂടെ പരസ്യപ്പെടുത്തിയിരുന്നു.
Content Highlights: union law minster kiren rijiju on supreme court collegium
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..