ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിനെ 'സഞ്ജീവനി' എന്നു വിശേഷിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍.

ഭാര്യ നൂതന്‍ ഗോയലിനൊപ്പം കോവാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഡല്‍ഹിയിലെ ഹാര്‍ട്ട് ആന്‍ഡ് ലങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നാണ് ഹര്‍ഷവര്‍ധനും ഭാര്യയും കോവാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിച്ചത്.

ഞങ്ങള്‍ കോവാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിച്ചു. ഈ വാക്‌സിന്‍ സഞ്ജീവനി പോലെ പ്രവര്‍ത്തിക്കും. സഞ്ജീവനി ലഭിക്കാന്‍ ഹനുമാന്‍ജി ഇന്ത്യ കടന്നു. എന്നാല്‍ ഈ സഞ്ജീവനി നിങ്ങളുടെ സമീപത്തെ സ്വകാര്യ- സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്- ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

content highlights: union health minister harshvardhan and wife administered covid vaccine