
Mansukh Mandaviya | Photo: ANI
ന്യൂഡല്‍ഹി: ബിഹാര്‍, ഒഡീഷ, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ഒമിക്രോണ്‍ പടരുന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അവലോകന യോഗം വിളിച്ചു. സംസ്ഥാനങ്ങളിലെ നിലവിലെ കോവിഡ് സാഹചര്യം, പൊതുജനാരോഗ്യ തയ്യാറെടുപ്പുകള്‍, എടുക്കേണ്ട നടപടികള്‍ എന്നിവ യോഗത്തില്‍ അവലോകനം ചെയ്യും. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്കാണ് യോഗം.
വെള്ളിയാഴ്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാരുമായും മാണ്ഡവ്യ ഉന്നതതല യോഗം നടത്തിയിരുന്നു. യോഗത്തില്‍ ഇ-സഞ്ജീവനി, ടെലികണ്‍സള്‍ട്ടേഷന്‍, മോണിറ്ററിംഗ് ഹോം ഐസൊലേഷന്‍, കുറഞ്ഞ പരിശോധനാ നിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ആര്‍ടിപിസിആര്‍ വര്‍ധിപ്പിക്കല്‍ എന്നിവയെക്കുറിച്ച് മന്‍സുഖ് മാണ്ഡവ്യ ഊന്നിപ്പറയുകയും ചെയ്തു.
കെ സുധാകര്‍ (കര്‍ണാടക), ഡോ.വീണ ജോര്‍ജ് (കേരളം), എം.സുബ്രഹ്മണ്യം (തമിഴ്നാട്), തണ്ണീരു ഹരീഷ് റാവു (തെലങ്കാന) എന്നിവരാണ് ഇന്നലെ നടന്ന ഉന്നതതല അവലോകന യോഗത്തില്‍ പങ്കെടുത്ത ആരോഗ്യമന്ത്രിമാര്‍.
15-17 വയസ് പ്രായമുള്ളവരുടെയും രണ്ടാമത്തെ ഡോസ് നല്‍കേണ്ടവരുടെയും വാക്സിനേഷന് വേഗത്തിലാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഹോം ക്വാറന്റീന് കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും സംസ്ഥാനങ്ങളോട് അദ്ദേഹം നിര്‍ദ്ദേശിച്ചു.
Content Highlights: Union Health Minister calls review meeting of five states
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..